ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിലാണേല്‍ ഇനി ഒരു ഓട്സ് റെസിപ്പി പരീക്ഷിക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കുവാന്‍ കഴിയുന്ന വിഭവമാണിത്.
ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ എളുപ്പമാക്കുകയും മലബന്ധത്തെ പ്രതിരോധിക്കുകയും ചെയ്യും.ഓവര്‍ നൈറ്റ് ഓട്സ് മികച്ചൊരു ആരോഗ്യകരമായ ഭക്ഷണവുമാണ്്.
ചേരുവകള്‍
- ഓട്സ് -അരക്കപ്പ്
- പാല് -അര ക്കപ്പ്
- യോഗട്ട്- 1 കപ്പ്
- ചിയ സീഡ്- 1 സ്പൂണ്‍
- തേന്‍ -1 സ്പൂണ്‍
- ഈന്തപ്പഴം-3
- ആപ്പിള്‍-1
- കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള്
ഓട്സ്, പാല്, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിക്കുക. ശേഷം രാത്രിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
രാവിലെ പുറത്തെടുത്ത് വെച്ച് തണുപ്പ് കുറഞ്ഞതിനുശേഷം ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചിട്ട് കഴിയ്ക്കാം. പഴങ്ങള്‍ എന്തുതന്നെ ചേര്‍ത്തും ഇങ്ങനെ ഓവര്‍നൈറ്റ് ഓട്സ് ഉണ്ടാക്കുവാന്‍ സാധിക്കും. പാലിന് പകരം ഓട്സ് മില്‍ക്കോ ബദാം മില്‍ക്കോ വേണമെങ്കില്‍ ഉപയോഗിക്കാം.
Content Highlights: Overnight Oats Recipe for Weight Loss
Published: 07 Nov 2024, 10:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented