
ഒരു നാടന്‍ ഭക്ഷണമാണ് മട്ടന്‍ സൂപ്പ്. ആരോഗ്യഭക്ഷണം കൂടിയാണ് ഇത്. പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവയുടെ കലവറകൂടിയാണ് ആട്ടിറച്ചി. ഇന്‍ഫ്ളമേഷന്‍സ് കുറയ്ക്കാനും വൈറല്‍ ഇന്‍ഫക്ഷനുകൾ തടയാനും നല്ലതാണ് മട്ടന്‍ സൂപ്പ്. രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ മട്ടണ്‍സൂപ്പ് തയ്യാറാക്കിയാലോ.
ചേരുവകള്‍
- മട്ടണ്‍-1 കപ്പ്
- ചെറിയ ഉള്ളി- 10
- ഇഞ്ചി-1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി- അല്ലി 10
- മഞ്ഞള്‍പ്പൊടി-1 ടേബിൾ സ്പൂൺ
- കറിവേപ്പില-1 ടേബിൾ സ്പൂൺ
- വെള്ളം-3 കപ്പ്
- കുരുമുളകുപൊടി-12 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
മട്ടണ്‍ ചതച്ചെടുത്ത ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പ്പൊടി, കറിവേപ്പില, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. നന്നായി വേവണം. പ്രഷര്‍ പോയശേഷം വെള്ളം അരക്കപ്പ് ആകുന്നതുവരെ ചെറുതീയില്‍ വറ്റിച്ചെടുക്കുക. അരിച്ചെടുത്ത സൂപ്പില്‍ ചെറിയ മട്ടണ്‍ കഷണങ്ങള്‍, കാരറ്റ് ക്യൂബ്, ബ്രെഡ് സ്റ്റിക്, മല്ലിയില, എിവ ഇഷ്ടമുള്ളതുപോലെ ചേര്‍ക്കാം. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.
Content Highlights: Mutton soup Recipe
Published: 11 Apr 2020, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented