
ഉച്ചയൂണിന് നാടന്‍ രീതിയില്‍ തയ്യാറാക്കിയ കരിമീന്‍ വറുത്തത് പരീക്ഷിച്ചാലോ
ചേരുവകള്‍
- കരിമീന്‍- രണ്ട്
- മുളക്‌പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി- രണ്ട് ടീസ്പൂണ്‍
- മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ചക്കുരുമുളക്‌പൊടി- രണ്ട് ടീസ്പൂണ്‍
- നാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- മൂന്ന് ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- ആറ് ടേബിള്‍സ്പൂണ്‍
- കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു കപ്പ്
- ഉള്ളി അരിഞ്ഞത്- അരക്കപ്പ്
- തക്കാളി അരിഞ്ഞത്- ഒരു കപ്പ്
- കുരുമുളക് ഇല- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കരിമീന്‍ വൃത്തിയാക്കി രണ്ട് വശങ്ങളും വരയുക. ഒരു ടേബിള്‍സ്പൂണ്‍ മുളക് പൊടി, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ മുളക്‌പൊടി, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മീനില്‍ ഈ മസാലക്കൂട്ട് തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റ് വയ്ക്കാം.
പാന്‍ ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ഇടുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതില്‍ അരഞ്ഞു വച്ച ഉള്ളി അരകപ്പ്, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റാം. തീ കുറച്ച് അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ മുളക്‌പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ പച്ചക്കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. വെന്ത് വരുമ്പോള്‍ ഒരു കപ്പ് തക്കാളി ചേര്‍ക്കാം. തക്കാളി നന്നായി ഉടഞ്ഞ് വേവുന്നതുവരെ വഴറ്റാം. ഇനി തേങ്ങാപ്പാല്‍ ചേര്‍ക്കാം. തേങ്ങാപ്പാല്‍ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. മറ്റൊരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീന്‍ അതിലിട്ട് വറുക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിക്കണം.
ഇനി ഒരു കുരുമുളക് ഇല തീയില്‍ വാട്ടിയ ശേഷം തയ്യാറാക്കിയ മസാല അതില്‍ നിരത്താം. ഇനി വറുത്ത മീന്‍ ഇലയില്‍ വച്ചശേഷം മീനിന് മുകളിലും മസാല പുരട്ടണം. മറ്റൊരു ഇല വാട്ടിയ ശേഷം മുകള്‍ ഭാഗത്ത് വച്ച് വാഴനാരുകൊണ്ട് കെട്ടാം. ഇനി മണ്‍ചട്ടിയിലോ പാനിലോ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മീന്‍ വീണ്ടും വറുത്തെടുക്കാം. ഇനി അടുപ്പില്‍ നിന്നിറക്കി ചെറുചൂടോടെ കഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Karimeen fry nadan recipe for lunch
Published: 01 Jan 2021, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented