ഉച്ചയൂണിനൊപ്പം കഴിക്കാൻ കിടിലൻ സാലഡ് തയ്യാറാക്കിയാല്ലോ. കൂന്തളാണ് ഈ സാലഡിന്റെ പ്രധാന ചേരുവ. ഗ്രീക്ക് സ്റ്റൈലിലാണ് ഇത് തയ്യാർ ചെയ്യുന്നത്. ഒരേസമയം ആരോഗ്യപ്രദവും രുചികരവുമാണ് ഈ സാലഡ്.
ആവശ്യമുള്ള സാധനങ്ങൾ
- കൂന്തള്‍ (വൃത്താകൃതിയില്‍ അരിഞ്ഞത്) -150 ഗ്രാം
- ഉപ്പ്, കുരുമുളക് -അല്പം
- പനിക്കൂര്‍ക്കയില വാട്ടിയത് - രണ്ട് ടീസ്പൂണ്‍
- വെളുത്തുള്ളി ചതച്ചത് -ഒരു അല്ലി
- ലൈം ജ്യൂസ് -അല്പം
- എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
- തക്കാളി അരിഞ്ഞത് -രണ്ടെണ്ണം
- കക്കിരി -രണ്ടെണ്ണം
- സവാള വ്യത്താകൃതിയില്‍ അരിഞ്ഞത് -ഒന്ന്
- പാല്‍ക്കട്ടി -50 ഗ്രാം
തയ്യാറാക്കുന്ന വിധം
പനിക്കൂര്‍ക്കയില, വെളുത്തുള്ളി, അല്പം ഉപ്പ്, കുരുമുളക്, ഒലിവ് ഓയില്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് കൂന്തള്‍ അരിഞ്ഞത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി 15 മിനിറ്റ് മാറ്റിവെക്കുക. പാന്‍ ചൂടാക്കി അതിലേക്ക് കൂന്തള്‍ കഷ്ണങ്ങള്‍ ഇട്ട് മൂന്നോ നാലോ മിനിറ്റ് വേവിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം പാനിലേക്ക് സവാള അരിഞ്ഞത് ഇട്ട് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് വാട്ടുക. ഇതിലേക്ക് തക്കാളി, വെള്ളരിക്ക, ലൈം ജ്യൂസ്, ഒലിവ് ഓയില്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. നേരത്തെ വേവിച്ച് വെച്ച കൂന്തള്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളില്‍ പാല്‍ക്കട്ടി പൊടിച്ചത് അല്പം വിതറുക.
Content Highlights: greek squid salad recipe, food, recipe
Published: 15 Nov 2022, 11:40 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented