റംസാന്റെ രുചി പൂക്കുന്ന ഇഫ്താറില്‍ വിളമ്പാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നിലെത്തുന്നത് ഇറാനിപോള എന്ന വിഭവമാണ്. ചിക്കനും മുട്ടയുമൊക്കെ ചേര്‍ന്ന് സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കുന്നവിധം പരിചയപ്പെടുത്തുന്നത് അദീദ് മുഹമ്മദാണ്.
ആവശ്യമായ ചേരുവകള്‍
- മൈദ - 250 ഗ്രാം
- മുട്ട - 4 എണ്ണം
- പാല് - ഒന്നര കപ്പ്
- ചിക്കന്‍ എല്ലില്ലാതെ - 250 ഗ്രാം
- സവാള - 2 എണ്ണം
- ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി ചതച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
- കാപ്സിക്കം - ഒരെണ്ണം
- തക്കാളി - ഒരെണ്ണം
- മല്ലിയില -ആവശ്യത്തിന്
- മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
- നെയ്യ് - ഒരു ടീസ്പൂണ്‍
- സോയാ സോസ് - ഒരു ടീ സ്പൂണ്‍
- ടൊമാറ്റോ സോസ് - ഒരു ടീ സ്പൂണ്‍
- ഓയില്‍ - 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം: മൈദ, മുട്ട, പാല്, കുരുമുളക് പൊടി, ഉപ്പ്, ഓയില്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ അടിച്ച് വയ്ക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് കുഴച്ച് ചിക്കനിൽ പുരട്ടിവയ്ക്കുക. ഒരു പാനിൽ ഓയില്‍ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാനിൽ ഓയില്‍ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, കാപ്സിക്കം, തക്കാളി, സോയാസോസ്, മല്ലിയില, ടൊമാറ്റോ സോസ് എന്നിവയിട്ട് നന്നായി മിക്സ് ചെയ്തശേഷം കുരുമുളക് പൊടി, മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ ഇതിലേക്ക് മുറിച്ചിടുക. ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് മൈദ മാവ് പകുതി ഒഴിച്ച് 5 മിനിറ്റ് അടച്ചുവെച്ചശേഷം ചിക്കന്‍ മസാലയിട്ട് അഞ്ച് മിനിറ്റ് അടച്ച ശേഷം വീണ്ടും മൈദ മാവ് ഇട്ട് കുക്ക് ചെയ്യണം. 10 മിനിറ്റ് വേവിച്ച ശേഷം ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ഇറാനി പോള റെഡി.
Content Highlights: Easy Chicken Irani Pola recipe
Published: 15 Mar 2025, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented