
നല്ല മണവും രുചിയുമുള്ള ബസ്മതി അരിയിൽ ചിക്കൻ ചേർത്ത് തയ്യാറാക്കുന്ന മസാല പുലാവ് എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഇതിനോടൊപ്പം കഴിക്കാൻ അല്പം എരിവും വെളുത്തുള്ളിയുടെ തനതായ രുചിയുമുള്ള ഗാർലിക് ഫ്രൈ കൂടി ഉണ്ടെങ്കിൽ ഉച്ചഭക്ഷണം ഗംഭീരമാകും. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഈ വിഭവങ്ങൾ എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ..
ചിക്കൻ മസാല പുലാവ്
ചിക്കൻ - 1/2 കിലോ
ബസ്മതി അരി - 1 1/2 കപ്പ്
സവാള - 2 വലുത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 2 ടേബിൾസ്പൂൺ
പച്ചമുളക് - 3-4 എണ്ണം
തൈര് - 2 ടേബിൾസ്പൂൺ
മുളക്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാലപൊടി - 1 ടീസ്പൂൺ
ഏലക്ക - 3-4 എണ്ണം
ഗ്രാമ്പൂ - 5 എണ്ണം
കറുവപ്പട്ട - 1 കഷണം
നെയ്യ് - 1 ടേബിൾസ്പൂൺ
എണ്ണ - 2 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, അല്പം ഗരം മസാല, ഉപ്പ് എന്നിവ പുരട്ടി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് മസാല പുരട്ടിയ ചിക്കൻ വറുത്ത് മാറ്റുക. (പകുതി വേവായാൽ മതി)
അതേ പാത്രത്തിലേക്ക് നെയ്യൊഴിച്ച് ഏലക്ക, ഗ്രാമ്പൂ, പട്ട എന്നിവ മൂപ്പിച്ച് നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
പച്ചമണം മാറി വരുമ്പോൾ അതിലേക്ക് തൈര് ചേർക്കുക, ബാക്കിയുള്ള ഗരം മസാല ചേർത്ത് യോജിപ്പിക്കുക.
ശേഷം മൂന്ന് കപ്പ് വെള്ളം ചേർത്ത് തിളച്ചു വരുമ്പോൾ കഴുകി ഊറ്റി വച്ച അരി, വറുത്ത ചിക്കൻ എന്നിവ ചേർത്ത് കൊടുക്കുക.
പാകത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച് അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക.
വെന്ത് വരുമ്പോൾ മേലെ മല്ലിയില തൂവി അടുപ്പിൽ നിന്നും മാറ്റാം.
വറുത്ത കശുവണ്ടി, സവാള എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ചിക്കൻ ഗാർലിക് ഫ്രൈ
ചിക്കൻ കഷണങ്ങൾ - 300 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി തൊലിയോടെ - 10-15 അല്ലി
മുളക്പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
അരിപ്പൊടി - 1 ടേബിൾസ്പൂൺ
നാരങ്ങനീര് - 1 ടേബിൾസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില - 3-4 തണ്ട്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം (എണ്ണ, കറിവേപ്പില ഒഴികെ) ചിക്കനിൽ പുരട്ടി 1/2 മണിക്കൂർ വെക്കുക.
ശേഷം ചൂടായ എണ്ണയിൽ ചിക്കൻ വറുത്ത് കോരുക.
അതേ എണ്ണയിലേക്ക് കറിവേപ്പില, വെളുത്തുള്ളി എന്നിവ കൂടെ വറുത്ത് എടുത്ത് ചിക്കനിൽ യോജിപ്പിക്കുക. ചൂടോടെ വിളമ്പാം.
Content Highlights: Learn to make fragrant Chicken Masala Pulao with basmati rice and a spicy Garlic Chicken Fry.
Published: 23 Jan 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented