ഇന്ന് ചായക്കൊപ്പം കഴിക്കാന്‍ ഒരു സ്പെഷ്യല്‍ വിഭവം പരിചയപ്പെട്ടാലോ. ചിക്കന്‍ ഉപയോഗിച്ചുള്ള ഈ വിഭവം എളുപ്പത്തില്‍ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- വേവിച്ചെടുത്ത ചിക്കന്‍ -അരക്കിലോ
- ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -വലുത് ഒന്ന്
- മുട്ട (അടിച്ചെടുത്തത്) -ഒന്ന്
- മൈദ -2 ടേബിള്‍ സ്പൂണ്‍
- കോണ്‍ഫ്ളോര്‍ -1 ടേബിള്‍ സ്പൂണ്‍
- ബ്രെഡ് പൊടി -ഒരു കപ്പ്
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- മുളക് പൊടി -ഒരു ടീസ്പൂണ്‍
- ഗരംമസാല -ഒരു ടീസ്പൂണ്‍
- കുരുമുളക്പൊടി -ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- പച്ചമുളക്(നന്നായി അരിഞ്ഞത്) -2 എണ്ണം
- മല്ലിയില(അരിഞ്ഞത്) -2 ടേബിള്‍ സ്പൂണ്‍
- നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
- എണ്ണ -വറക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വേവിച്ചെടുത്ത ചിക്കന്‍ നന്നായി എല്ലില്ലാതെ നന്നായി വേര്‍പ്പെടുത്തിയെടുക്കുക. ഇതിലേക്ക് എല്ലാ മസാലപ്പൊടികളും മല്ലിയിലയും നാരങ്ങാനീരും പച്ചമുളകും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ബ്രെഡ് പൊടി, കോണ്‍ ഫ്ളോര്‍, മൈദ, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് എടുക്കുക.
നേരത്തെ തയ്യാറാക്കിവെച്ച ചിക്കന്‍കൂട്ട് കുറച്ച് വീതം എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റുക. ഇത് ഓരോന്നായി എടുത്ത് നേരത്തെ അടിച്ചുവെച്ചിരിക്കുന്ന മുട്ടയിലും ശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കാം.
അടുപ്പത്ത് പാന്‍ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് നന്നായി ചൂടാകുന്നത് വരെ കാത്തിരിക്കാം. എണ്ണ ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് ഉരുളകള്‍ ഓരോന്നായി എടുത്ത് നന്നായി വറുത്തെടുക്കാം. സ്വര്ണനിറമാകുന്നത് വരെ ഇത് വറുത്തെടുക്കണം.
Content Highlights: tea time snacks, chicken ball recipe, food, recipes
Published: 30 Sept 2022, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented