പ്രഭാതഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നമ്മള്‍ നടത്താറുണ്ട്. പതിവ് പ്രഭാതഭക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി പരീക്ഷിക്കാവുന്നതാണ് അവല്‍ കൊണ്ടുള്ള ഉപ്പുമാവ്. കുറഞ്ഞ സമയത്തില്‍ ഉണ്ടാക്കുവാന്‍ കഴിയുന്നതാണിത്. ആരോഗ്യഗുണമുള്ള അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്ന രീതി.

To advertise here,

ചേരുവകള്‍

അവല്‍   -  2 കപ്പ്

സവാള  -   1 (നീളത്തില്‍ ചെറുതായി അരിഞ്ഞത്)

കറിവേപ്പില - ഒരു തണ്ട്

കപ്പലണ്ടി   - ഒരു പിടി

പച്ചമുളക്  -2

കടുക്  -1 ടീ സ്പൂണ്‍

കടല പരിപ്പ് - 1 ടീ സ്പൂണ്‍

ജീരകം - ഒരു നുള്ള്

മഞ്ഞള്‍പൊടി  -ഒരു നുള്ള്

കായം - ഒരു നുള്ള്

ഉപ്പ്  -ആവശ്യത്തിന്

എണ്ണ - 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന രീതി

രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ  നന്നായി വറുത്തെടുക്കുക. മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വേവിക്കുക. രുചികരമായി അവല്‍ഉപ്പുമാവ് റെഡി.