
അമൃതംപൊടി കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഉപ്പുമാവും കൊഴുക്കട്ടയുമൊക്കെ മാത്രമല്ല രുചികരമായ ഐസ്ക്രീമും തയ്യാറാക്കാം
ചേരുവകള്‍
- വാഴപ്പഴം- 2 എണ്ണം
- പാല്- അര ലിറ്റര്‍
- ബട്ടര്‍- 2 ടീസ്പൂണ്‍
- പഞ്ചസാര- 250ഗ്രാം
- അമൃതംപൊടി- 150ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം പഴം തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് അതില്‍ പഞ്ചസാരകൂടി ഇട്ട് നന്നായി അരച്ചെടുക്കുക അതിന് ശേഷം പാല് ഒരു പാനില്‍ നന്നായി ചൂടാക്കുക. അമൃതം പൊടി കുറച്ച് ചൂടു പാല് ഒഴിച്ച് കുഴമ്പ് പരുവത്തില്‍ ആക്കി പാനില്‍ ഇരിക്കുന്ന പാലിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ദോശ മാവിന്റെ പരുവം ആകുമ്പോള്‍ അടിച്ചെടുത്ത ബട്ടര്‍ ചേര്‍ക്കുക. ഇത് തണുക്കാന്‍ വെയ്ക്കുക. തണുത്തതിന് ശേഷം വീണ്ടും പുറത്തെടുത്ത് ഒന്നുകൂടി അടിച്ച് ഫ്രീസറില്‍ വെയ്ക്കാം. 3 മണിക്കൂര്‍ കഴിയുമ്പോള്‍ സ്കൂപ്പുകളാക്കി സെര്‍വിങ് പ്ലേറ്റില്‍ വിളമ്പാം.
(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)
Content Highlights: AmruthamPodi Ice Cream Recipe
Published: 16 Jun 2020, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented