
ചലച്ചിത്രരംഗത്തെ തിരക്കുകള്‍ക്കിടയിലും തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രേക്ഷകരുമായി പങ്കുവെക്കുന്ന താരമാണ് ആലിയാ ഭട്ട്. 'ഇന്‍ മൈ മമ്മാസ് കിച്ചണ്‍' എന്ന പേരില്‍ തന്റെ അമ്മ സോണി റസ്ദാനൊക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ ആലിയ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഈ പരിപാടിയുടെ രണ്ടാം ഭാഗം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. സോണി റസ്ദാന്റെ നിര്‍ദേശമനുസരിച്ച് ഇരുവരും ഒരുമിച്ച് ആപ്പിള്‍ ക്രംബിള്‍ തയ്യാറാക്കുന്നതാണ് വീഡിയോയില്‍.
ആലിയാ ഭട്ട് തയ്യാറാക്കിയ ആപ്പിള്‍ ക്രംബിളിന്റെ രുചിക്കൂട്ട് ഇങ്ങനെയാണ്;
ചേരുവകള്‍
ആപ്പിള്‍ (നീളത്തില്‍ അരിഞ്ഞത്)
സോഫ്റ്റ് ബ്രൗണ്‍ ഷുഗര്‍- 110 ഗ്രാം
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
വെണ്ണ -110 ഗ്രാം
മൈദ മാവ് -175 ഗ്രാം
എള്ള്
ഗ്രാമ്പു
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദ മാവെടുത്ത് അതിലേക്ക് വെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും മധുരം അധികം വേണമെങ്കില്‍ ബ്രൗണ്‍ ഷുഗറും ചേര്‍ത്ത് ഇളക്കിശേഷം ഇതിന് മുകളിലേക്ക് ആവശ്യത്തിന് എള്ള് വിതറുക.
മറ്റൊരു പാത്രത്തില്‍ മുറിച്ച് വെച്ച ആപ്പിളിലേക്ക് വേണ്ടത്ര ഗ്രാമ്പു വെക്കുക. ഇതിന് മുകളിലേക്കായി രണ്ട് ടേബിള്‍ സ്പൂണ്‍ പൊടിച്ച പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ശേഷം നേരത്തേ തയ്യാറാക്കിവെച്ച പൊടി(ക്രംബിള്‍) ചേര്‍ക്കുക. ശേഷം 200 ഡിഗ്രി നോണ്‍ ഫാന്‍ ഓവനില്‍ 35 മിനിറ്റ് വെക്കുക. ആപ്പിള്‍ ക്രംബിള്‍ റെഡി. ഇത് ആവശ്യമെങ്കില്‍ വിപ്പിങ് ക്രീം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Content Highlights: How to make Alia Bhatt`s delicious Apple Crumble recipe
Published: 08 Apr 2025, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented