വിവിധങ്ങളായ പാചക വീഡിയോകള്‍ നമ്മള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പാചക വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാചകം ചെയ്ത വിഭവമോ അതിന്റെ രുചിയോ ഒന്നുമല്ല, പാചകം ചെയ്ത ആളാണ് വീഡിയോ വൈറലാകാനുള്ള പ്രധാന കാരണം. 

To advertise here,

ഒരു കൊച്ചുകുട്ടിയാണ് 'പാചകക്കാരന്‍'. ദഹി തിഖാരി എന്ന തൈര് കറിയാണ് അവന്‍ വൈറലായ ചെറു വീഡിയോയില്‍ പാചകം ചെയ്യുന്നത്. അഞ്ച് മിനുറ്റ് കൊണ്ട് ദഹി തിഖാരി ഉണ്ടാക്കാം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാണുമ്പോള്‍ തന്നെ ഈ കറിയും കൂട്ടി തന്തൂരി റൊട്ടിയോ നാനോ പൊറോട്ടയോ മറ്റോ കഴിക്കാന്‍ നാവില്‍ കൊതിയൂറുന്ന വീഡിയോ ഇതിനകം 60 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

വില്ലേജ് കുക്കിങ് ബോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളിട്ടിരിക്കുന്നത്.