എല്ലാവർക്കും സുപരിചിതമായ സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിനായി നമ്മൾ ജാതിക്ക ഉപയോഗിക്കാറുണ്ട്. ജാതിക്കയ്ക്ക് ഇതിനോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ജാതിക്ക ചായ ഡയറ്റിൽ പതിവാക്കുന്നത് നല്ലതാണ്. അറിഞ്ഞിരിക്കാം ജാതിക്ക ചായയുടെ ഗുണങ്ങൾ.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ജാതിക്ക ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും,
ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനപ്രവർത്തനങ്ങളെ സുഗമമാക്കാനും മലബന്ധം, വയറ് കെട്ടിവീർക്കുന്നത്, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.
മാനസികസമ്മർദ്ദം കുറയ്ക്കാനും നല്ല രീതിയിൽ ഉറക്കം ലഭിക്കാനും ജാതിക്ക ചായ പതിവാക്കുന്നത് നല്ലതാണ്. ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നമുള്ളവർ കിടക്കുന്നതിന് മുൻപ് ഇത് കുടിക്കുന്നത് ഗുണം ചെയ്യും.
ശരീരവേദനയുള്ളപ്പോഴും ജാതിക്ക ചായ കുടിക്കുന്നത് ഗുണം ചെയ്യും.സന്ധിവേദന പ്രശ്‌നങ്ങൾ ഉള്ളവർ ഇത് പതിവാക്കാം. ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ജാതിക്ക ചായ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് തിളക്കമുള്ള ചർമം പ്രദാനം ചെയ്യും.
ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാർഥത്ഥങ്ങൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ രക്തസമ്മർദമുള്ളവർക്കും ജാതിക്ക ചായ കുടിക്കാവുന്നതാണ്. ക്ഷീണം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടാനും ഇത് പ്രയോജനപ്പെടും. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉഷാറാക്കാനും ഓർമ്മശക്തി നിലനിർത്താനും ജാതിക്ക ചായയ്ക്ക് കഴിവുണ്ട്.
ജാതിക്ക ചായ ഉണ്ടാക്കുന്ന വിധം
ഒരു കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോൾ ഒരു നുള്ള് ജാതിക്കാപ്പൊടി ചേർക്കുക. ശേഷം ചായപ്പൊടി ചേർക്കണം. പഞ്ചസാരയോ തേനോ ചേർത്ത് ഉപയോഗിക്കാം. പാൽ വേണമെന്നുള്ളവർക്കും പാലും ചേർക്കാവുന്നതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: Nutmeg ,Jaiphal,Nutmeg Tea,food,mental health,glowing skin, tea
Published: 18 Jul 2023, 05:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented