ക്യാരറ്റ് പോലെയുള്ള ബീറ്റ കരോട്ടിനാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചാല്‍ ചര്‍മം നേരിയ ഓറഞ്ച് നിറത്തിലേയ്ക്ക് മാറുന്നതിനെയാണ് ക്യാരറ്റ് ടാന്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഈ ക്യാരറ്റ് ടാനാണ്. ദിവസവും മൂന്ന് ക്യാരറ്റ് വീതം കഴിച്ചാല്‍ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും എന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ വാദം.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചുവപ്പ്, ഓറഞ്ച് , മഞ്ഞ എന്നീ നിറങ്ങള്‍ നല്‍കുന്നവയാണ് കരോട്ടിനോയിഡ്. ചീര , ക്യാരറ്റ് , മധുരക്കിഴങ്ങ്, ബ്രോക്കോളി എന്നിവയിലാണ് കൂടുതാലായും ഇത് അടങ്ങിയിരിക്കുന്നത്. കരോട്ടിനോയിഡ് അടങ്ങിയ ഭക്ഷണം ദഹിക്കുന്നതോടെ വിറ്റാമിന്‍ എ ആയി മാറും. ക്യാരറ്റിന് ഓറഞ്ച് നിറം നല്‍കുന്ന കരോട്ടിനോയിഡാണ് ബീറ്റാ കരോട്ടിന്‍. ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ കിട്ടിക്കഴിയുമ്പോള്‍ ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ എ ആയി മാറുന്നതിന്റെ വേഗത കുറയുകയും അത് ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അപ്പോഴാണ് ശരീരത്തിന് നേരിയ ഓറഞ്ച് നിറം ലഭിക്കുന്നത്. ഇതിനെയാണ് ഓറഞ്ച് സ്‌കിന്‍ 'ടാന്‍' എന്ന് വിശേഷിപ്പിക്കുന്നത്.
ബാക്കിയാകുന്ന അധിക ബീറ്റാ കരോട്ടിന്‍ കരളിലും കൊഴുപ്പ് കലകളിലും സംഭരിക്കപ്പെടുകയോ മൂത്രത്തിലൂടെയോ വിയര്‍പ്പിലൂടേയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്നു. പൊതുവെ താത്ക്കാലികമായ ഈ അവസ്ഥ ശരീരത്തിന് യാതൊരുതരത്തിലും പ്രശ്നമുള്ളതല്ല.
ക്യാരറ്റ് ടാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ക്യാരറ്റിനെ മറ്റു ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.ദന്താരോഗ്യത്തിന് സംരംക്ഷണം നല്‍കുവാന്‍ ക്യാരറ്റിന് കഴിയും. ക്യാരറ്റ് പച്ചക്ക് ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനത്തിണ് സഹായിക്കുന്നു. ബാക്ടീരിയ കാരണം പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഉമിനീരിന് നിര്‍വീര്യമാക്കാന്‍ കഴിയുന്നതിലൂടെ പല്ല് കേടാവുന്നത് തടയാനും സാധിക്കും.
നേരത്തെ പറഞ്ഞത് പോലെ ബീറ്റാ കരോട്ടിനില്‍ നിന്ന് മാറുന്ന വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് ഏറെ ഗുണകരമാണ്. തിമിരം പോലുള്ള നേത്ര സംബന്ധ രോഗങ്ങളെയും വിറ്റാമിന് എ പ്രതിരോധിക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ കെ,വിറ്റാമിന്‍ ബി6 തുടങ്ങിയവയും ഇതിലുണ്ട്.
ആരോഗ്യകരമായ ദഹനത്തിന് ഫൈബര്‍ ആവശ്യമാണ്. ക്യാരറ്റില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിവുണ്ട്.
(ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: what is carrot tan and benefits of carrot
Published: 10 Oct 2023, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented