വൈവിധ്യങ്ങളാര്‍ന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇടം നേടുന്നത്. മനം മയക്കുന്ന കാഴ്ചകള്‍ക്കൊപ്പം കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം തീര്‍ക്കുന്നത് ഹണി കാന്‍ഡി എന്നറിയപ്പെടുന്ന തേന്‍ മിഠായിയാണ്. കണ്‍ട്രിഫുഡ് കുക്കിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

To advertise here,

ചുവപ്പ് നിറമുള്ള ഒരു വസ്തു പരത്തുന്നതാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഇതിനൊപ്പം എണ്ണ, നെയ്യ് എന്നിവ ചേര്‍ത്തു കൊടുക്കുകയാണ്. ആവശ്യത്തിന് പാകമായ ശേഷം ചെറിയ ഒരു ഉപകരണം ഉപയോഗിച്ച് ഇത് മുറിച്ചെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ചെറു കഷണങ്ങള്‍ വറുത്തെടുത്ത ശേഷം ഷുഗര്‍ സിറപ്പ് ചേര്‍ക്കുകയാണ് പിന്നീട്. പിന്നീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞെടുക്കുകയാണ് മിഠായി. 

34 മില്ല്യണലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞത്. ജൂലൈ 18-നാണ് ദൃശ്യം ആദ്യം പോസ്റ്റ് ചെയ്തതെങ്കിലും ഏകദേശം ഒരുമാസത്തിന് ശേഷം വീഡിയോ വീണ്ടും തരംഗമാവുകയായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണെത്തിയത്. ആരോഗ്യത്തിന് നല്ലതല്ല, ഇത് വീണ്ടും തിന്നാന്‍ ആഗ്രഹിക്കുന്നില്ല, തേന്‍ എവിടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.