പ്രാദേശിക ഭക്ഷണരീതികള് അടിസ്ഥാനമാക്കി ‘പ്രമുഖ’ കാറ്ററിങ് കമ്പനിയാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ഐആർസിടിസി പറഞ്ഞു

ഇന്ത്യയിലെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ ദിവസങ്ങൾക്ക് മുമ്പാണ് ഓടിത്തുടങ്ങിയത്. കാമാഖ്യ-ഹൗറ റൂട്ടിലെ വന്ദേഭാരത് സ്ലീപ്പർ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജനുവരി 17-ന് ഉദ്ഘാടന സർവീസ് നടത്തിയെങ്കിലും 22 മുതലാണ് സർവീസ് ആരംഭിച്ചത്.
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണത്തെ കുറിച്ച് ആരോപണം ഉയർന്നിരിക്കുകയാണ്. വിഐപികൾ യാത്ര ചെയ്ത ഉദ്ഘാടനദിവസം വന്ദേഭാരത് സ്ലീപ്പറിൽ വിതരണം ചെയ്ത ഭക്ഷണവും സാധാരണജനങ്ങൾക്കായി സർവീസ് തുടങ്ങിയപ്പോൾ നൽകിയ ഭക്ഷണവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ആരോപണം. ഉദയ് ചാറ്റർജി എന്നയാളാണ് രണ്ട് ഭക്ഷണങ്ങളുടേയും ചിത്രങ്ങൾ സഹിതം ഇക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തത്.
Don’t Miss: വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്; ട്രെയിനിൽ നിറയെ മാലിന്യങ്ങൾ | വീഡിയോ
ഫ്‌ളാഗ് ഓഫ് ദിവസത്തെ ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിലാണ് നൽകിയത്. ചോറ്, പറാത്ത, പനീറിന്റെ ഒരു വിഭവം, പച്ചക്കറി, ദാൽ, മധുരവിഭവം, അച്ചാർ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഒപ്പം തൈരും ഉണ്ടായിരുന്നു. എന്നാൽ വന്ദേഭാരത് സ്ലീപ്പറിൽ ഇപ്പോൾ ഭക്ഷണം നൽകുന്നത് അലൂമിനിയം കണ്ടെയിനറിലാണ്. വിഭവങ്ങൾ ഏതാണ്ട് സമാനമാണെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ, വന്ദേഭാരത് സ്ലീപ്പറിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. നിരവധി പേരാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) സമീപനത്തിനെതിരെ കമന്റുകളിട്ടത്. സമാനമായ അനുഭവങ്ങൾ പലരും പങ്കുവെച്ചിട്ടുണ്ട്.
വിഷയം വലിയ ചർച്ചയായതോടെ വിശദീകരണവുമായി ഐആർസിടിസി രംഗത്തെത്തി. ഫ്‌ളാഗ് ഓഫ് ദിവസവും സാധാരണ സർവീസ് നടത്തുന്ന ദിവസങ്ങളിലും വന്ദേഭാരത് സ്ലീപ്പറിൽ നൽകിയ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഒന്നാണെന്ന് ഐആർസിടിസി വ്യക്തമാക്കി. മാറിവരുന്ന മെനു അനുസരിച്ച് യാത്രക്കാർക്ക് ചോറ് അല്ലെങ്കിൽ പുലാവ്, പച്ചക്കറി അല്ലെങ്കിൽ പനീർ ഗ്രേവി, ഡ്രൈ വെജിറ്റബിൾസ്, ചപ്പാത്തി അല്ലെങ്കിൽ പറാത്ത, മധുരപലഹാരം എന്നിവ യാത്രക്കാർക്ക് നൽകും. പ്രാദേശിക ഭക്ഷണരീതികൾ അടിസ്ഥാനമാക്കി ഒരു പ്രമുഖ കാറ്ററിങ് കമ്പനിയാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ഐആർസിടിസി എക്‌സിൽ കുറിച്ചു. ഉദയ് ചാറ്റർജിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഐആർസിടിസി ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഐആർസിടിസിയുടെ പോസ്റ്റിന് താഴെ ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചുള്ള യാത്രക്കാരുടെ പരാതികളുടെ പ്രളയമാണുണ്ടായത്. എങ്ങനെയാണ് രണ്ട് ചിത്രങ്ങളിലേയും ഭക്ഷണങ്ങൾ ഒന്നാകുന്നത് എന്ന് ചിലർ ചോദിച്ചു. ആ പ്രമുഖ കാറ്ററിങ് കമ്പനിയുടെ പേര് പറയണമെന്ന് മറ്റുചിലർ ആവശ്യപ്പെട്ടു.
Content Highlights: A controversy has erupted over Vande Bharat Sleeper food quality. A passenger alleged that meals served after the inauguration were inferior. IRCTC clarified that quality and quantity remain consistent, following a set menu. However, social media users continue to criticize the catering service by IRCTC.
Published: 26 Jan 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented