ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് അയമോദകം. ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അയമോദകമിട്ട് വെള്ളം കുടിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് തണുപ്പുകാലത്ത് അയമോദകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഗ്യാസ് വന്ന് വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അയമോദകം നല്ലൊരു പരിഹാരമാണ്. അതുപോലെ പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ പാനീയം വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉപകരിക്കും.
അയമോദകം ചര്‍മത്തിന്റെ ആരോഗ്യം മെ്ച്ചപ്പെടുത്തും. അയമോദകത്തിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.ചുളിവുകളെ തടയാനും കറുത്ത പാടുകളെയും മുഖക്കുരുവിനെയും ഇല്ലാതാക്കുവാനും ഇവ ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്.
തയ്യാറാക്കുന്ന രീതി
അയമോദക വെള്ളം തയ്യാറാക്കാനായി ഒരു ടേബിള്‍സ്പൂണ്‍ അയമോദകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രാവിലെ, ഇതെടുത്ത് ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം. വേണമെങ്കില്‍ ഈ വെള്ളത്തിനൊപ്പം തേനോ, നാരങ്ങാ നീരോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Benefits and Uses of Carom Seeds (Ajwain)
Published: 01 Dec 2024, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented