കോഴിക്കോട്: ആയുഷ് ഹെൽത്തി കേരള ഫീൽഡ് കാംപെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യഭക്ഷണപ്രദർശനത്തിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ഒന്നാംസ്ഥാനം നേടി.
ഉലുവച്ചീരകൊണ്ടുള്ള ദോശയും മുരിങ്ങയിലച്ചമ്മന്തിയും സലാഡും ജ്യൂസുമാണ് മെനു. ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയവയ്‌ക്കെതിരേ ഒരു മികച്ച പ്രതിരോധമാണിതെന്ന് സംഘത്തിലെ എസ്.പി. ഷിജിന പറഞ്ഞു.
ദഹനവും പ്രതിരോധശേഷിയും കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും. ചെറുവണ്ണൂർ ആയുർവേദ ഡിസ്‌പെൻസറി രണ്ടാംസ്ഥാനവും മണ്ണൂർ ആയുർവേദ ബേപ്പൂർ ഡിസ്‌പെൻസറി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഉലുവച്ചീരദോശയും മുരിങ്ങയിലച്ചമ്മന്തിയും
അരി, ഉഴുന്ന് എന്നിവ ചേർത്ത് മാവുതയ്യാറാക്കാം. മാവിലേക്ക് ഉലുവച്ചീരയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും പാകത്തിനുച്ചേർത്ത് ദോശ പാകംചെയ്യാം. തേങ്ങയും തേങ്ങാവെള്ളവും പൊട്ടുകടലയും തൈരും ചേർത്ത് അരച്ചതിലേക്ക് വെള്ളിച്ചെണ്ണയിൽ വാട്ടിയെടുത്ത മുരിങ്ങയിലകൂടിച്ചേർത്ത് അരച്ചെടുക്കാം.
സാലഡും ജ്യൂസും
അരിഞ്ഞെടുത്ത കക്കിരി, കാരറ്റ്, പച്ചമാങ്ങ, വെളുത്തുള്ളി, കാബേജ് എന്നിവയിലേക്ക് വെള്ളക്കടല, ചോളം എന്നിവ ചേർക്കാം. ഉപ്പ്, കുരുമുളക്, ചെറുനാരങ്ങ, ഒലീവ് ഓയിൽ എന്നിവ ആവശ്യാനുസരണംചേർത്ത് ഇളക്കിയെടുത്താൽ സാലഡ് തയ്യാർ.
ചെമ്പരത്തിപ്പൂവും ശംഖുപുഷ്പവും പച്ചമാങ്ങയും ഇഞ്ചിയും ചേർത്തരച്ചതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങാനീരും കുതിർത്ത ചീരാവിത്തും ചേർക്കണം. ഇതിലേക്ക് മധുരത്തിനാവശ്യമായ തേനും ഒഴിച്ച് ജ്യൂസ് വിളമ്പാം.
Content Highlights: Kozhikode District Ayurveda Hospital secures first place in the Ayush Healthy Kerala food exhibition for its healthy recipes.
Published: 21 Feb 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented