ഏത് ട്രെയിനില്‍ നിന്നാണ് വീഡിയോ പകർത്തിയതെന്ന് വ്യക്തമല്ല

ഇന്ത്യയിലെ ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തെ കുറിച്ച് പണ്ട് മുതലേ പലവിധ ആരോപണങ്ങളുണ്ട്. നേരത്തേയുള്ളതിനേക്കാൾ ഭേദമായെങ്കിലും റെയിൽവേയിലെ ഭക്ഷണത്തെ കുറിച്ചുള്ള പരാതികൾ പലപ്പോഴും ഉയരുകയും അവ വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ വിൽക്കാനുള്ള ഭക്ഷണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ട്രെയിനിൽ വിൽക്കാനായി വെച്ച സമൂസകൾക്ക് മേലെ കാല് വെച്ചിരിക്കുന്ന കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വാതിലിന് അടുത്തായി നിലത്താണ് ഇയാൾ ഇരിക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ സമൂസയിൽ കാല് വെച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച ആശങ്ക വീണ്ടും ചർച്ചയാകുകയാണ്.
അതേസമയം ഈ സംഭവം ഏത് ട്രെയിനിൽ നിന്ന് പകർത്തിയതാണെന്നോ ആരാണ് വീഡിയോയിലുള്ള കച്ചവടക്കാരൻ എന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല.
Content Highlights: A shocking video showing a local vendor resting his foot over a tray of samosas while talking on the phone inside a moving train has gone viral, sparking heavy concerns about food hygiene in railways.
Published: 27 May 2026, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented