ശരീരത്തിലെ മെറ്റബോളിസം, ഊർജ്ജ നില, ശരീര താപനില, ഹോർമോൺ ബാലൻസ് എന്നിവ നിർണയിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ പ്രവർത്തനം താളംതെറ്റിയാൽ ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം പോലുള്ള രോഗങ്ങൾ ഉണ്ടാവാം. ഇത് രോഗിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്ളവറും ഒഴിവാക്കണോ?; മിഥ്യാധാരണകളും വസ്തുതകളും
തൈറോയ്ഡ് ആരോഗ്യത്തിനുള്ള ഭക്ഷണങ്ങൾ
-
കടൽപായൽ : തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ അയോഡിൻ ധാരാളമായി അടങ്ങിയ പ്രകൃതിദത്തമായ ഉറവിടമാണ് കടൽപായൽ. ഇത് സലാഡുകളിലോ, സൂപ്പുകളിലോ, ലഘുഭക്ഷണമായോ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനം നിലനിർത്താൻ സഹായിക്കും.
-
മുട്ട: അയോഡിൻ, ബി വിറ്റാമിനുകൾ, കോളിൻ, പ്രോട്ടീൻ എന്നിവ ധാരാളമായി മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ ഹോർമോണുകൾ ഉത്പാദിപ്പിക്കാനും മെറ്റബോളിസം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.
-
സാൽമൺ : ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ വീക്കം കുറയ്ക്കാനും തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് കൂടാതെ, ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് അവസ്ഥകളുള്ളവരിൽ കുറവുണ്ടാകാൻ സാധ്യതയുള്ള അയോഡിൻ, സെലിനിയം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇവയിലുണ്ട്.
അമിതവണ്ണം, അമിതക്ഷീണം, ഉറക്കക്കുറവ്; തിരിച്ചറിയാതെ പോകരുത് തൈറോയ്ഡ് ലക്ഷണങ്ങൾ
-
ബെറികൾ : ആൻ്റീഓക്സിഡൻ്റുകളാൽ സമ്പന്നമായ ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിൽ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തൈറോയ്ഡിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.
-
യോഗർട്ട് : ഗ്രീക്ക് യോഗർട്ടും സാധാരണ തൈരും അയോഡിൻ, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്.
-
കക്കയിറച്ചി/ഓയിസ്റ്റർ : സിങ്ക്, ഇരുമ്പ്, അയോഡിൻ, സെലിനിയം എന്നിവയുടെ കലവറയാണ് ഓയിസ്റ്ററുകൾ.
Content Highlights: Discover essential thyroid-friendly foods that support hormone balance and metabolism.
Published: 15 Dec 2025, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented