ടെക് അതികായന്മാർ റസ്റ്ററൻ്റിൽ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കും? 

To advertise here,

എൻവിഡി സിഇഒ ജെൻസൻ ഹുവാങ്, സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ ജേ-യോങ്, ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർ യൂയിസൺ ചുങ് എന്നീ മൂന്ന് ടെക് അതികായന്മാർ അടുത്തിടെ ഒരു പ്രാദേശിക കൊറിയൻ റസ്റ്ററന്റിൽ ഒത്തുചേർന്ന് ഫ്രൈഡ് ചിക്കനും ബിയറും കഴിച്ചതിന്റെ വാർത്തയും ചിത്രവും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇത്  കൊറിയൻ ഓഹരി വിപണിയിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് കാമ്പു ചിക്കൻ എന്ന റസ്റ്ററൻ്റിലെത്തി ശതകോടീശ്വരന്മാർ ഭക്ഷണം കഴിച്ചത്. ക്രിസ്പി ചിക്കന്‍, ചീസ് സ്റ്റിക്‌സ്, കോള്‍ഡ് ബിയര്‍ എന്നിവയാണ് മൂവരും കഴിച്ചത്. കൊറിയില്‍ ഏറെ ആരാധകരുള്ള ഫുഡ് കോമ്പിനേഷനാണ് ചിക്കനും ബിയറും.

കൂടാതെ ഇവർ റസ്റ്ററന്റിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ബിൽ ഇവർ തന്നെ അടച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇവർ കഴിച്ച റസ്റ്ററൻ്റ് പൊതു വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമല്ല. എന്നാൽ ലിസ്റ്റ് ചെയ്ത എതിരാളികളുടെ സ്റ്റോക്കുകളിൽ വെള്ളിയാഴ്ച 20% വർധനവ് രേഖപ്പെടുത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രൈഡ് ചിക്കനും ബിയറിനുമുണ്ടായ ഡിമാന്റാവും വിപണിയിൽ പ്രതിഫലിച്ചിരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് ചിക്കൻ പ്രോസസർ ഓട്ട്ലെറ്റുകളും വലിയ മാറ്റമാണ് ഓഹരി വിപണിയിൽ കാണിച്ചത്. 

ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ലീ ജേ മ്യുങ്ങിന്റെ പേനയെ പ്രശംസിച്ചതിനെ തുടർന്ന് പേന നിർമ്മാതാക്കളുടെ സ്റ്റോക്കുകളും കുതിച്ചുയർന്നിരുന്നു.

ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ജെന്‍സന്‍ ഹുവാങ്, ലീ ജെ-യോങ്, ചുങ് എയു-സന്‍ എന്നിവര്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്.