ഫ്രഞ്ച് ഫ്രൈസ്, കറികള്‍ തുടങ്ങി പലതരം വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉരുളക്കിഴങ്ങ് അത്യന്താപേക്ഷിതമാണ്. ഉരുളക്കിഴങ്ങ് വാങ്ങി പച്ചക്കറിക്കൂടയിലിട്ടു വെക്കുമ്പോള്‍ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് മുളപൊട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെ മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പാചകം ചെയ്യാറുണ്ടോ?
മുളച്ച ഉരുളക്കിഴങ്ങ്
മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോള്‍ക്കലോയിഡ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവില്‍ കഴിക്കുന്നത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍, ഈ രണ്ട് സംയുക്തങ്ങളും അമിതമായ അളവില്‍ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ഹെല്‍ത്ത്‌ലൈനിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ അളവിലാണെങ്കിലും ഗ്ലൈക്കോള്‍ക്കലോയിഡ് അമിതമായി ശരീരത്തിലെത്തുന്നത് ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ഹെല്‍ത്ത്‌ലൈന്‍ പറയുന്നു. അതേസമയം, വലിയ അളവില്‍ കഴിക്കുന്നത് തലവേദന, പനി, ഹൃദയമിടിപ്പ് വര്‍ധിക്കുന്നത്, കുറഞ്ഞ രക്തസമ്മര്‍ദ്ദം, മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.
മുളച്ച ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ടതിന്റെ കാരണങ്ങള്‍
വിഷമായി മാറുന്നു: ഉരുളക്കിഴങ്ങിന്റെ ഇലകള്‍, പൂക്കള്‍, മുളകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഗ്ലൈക്കോള്‍ക്കലോയിഡുകള്‍ മനുഷ്യര്‍ക്ക് വിഷമാണ്. ഇത് ദഹനസംബന്ധമായതും നാഡീസംബന്ധമായതുമായ തകരാറുകള്‍ക്ക് കാരണമാകുന്നു. ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, മറ്റ് ഗുരുതരമായ പ്രശ്നങ്ങള്‍ എന്നിവ ഗ്ലൈക്കോള്‍ക്കലോയിഡ് വിഷബാധയുടെ ചില ലക്ഷണങ്ങളാണ്.
കയ്പ്പ് രുചി
ഗ്ലൈക്കോള്‍ക്കലോയിഡുകളുടെ അളവ് കൂടുന്നതിനാല്‍ ഈ മുളച്ച ഉരുളക്കിഴങ്ങിന് കയ്പ്പ് രുചി ഉണ്ടാകാം, ഇത് കഴിക്കാന്‍ അസുഖകരമാക്കുന്നു.
പോഷകമൂല്യം കുറയുന്നു
മുളയ്ക്കുന്നതിലൂടെ ഉരുളക്കിഴങ്ങില്‍ സംഭരിച്ചിരിക്കുന്ന പോഷകങ്ങള്‍ നഷ്ടപ്പെടുകയും അതിന്റെ പോഷകമൂല്യം കുറയുകയും ചെയ്യുന്നു.
മുളച്ച ഉരുളക്കിഴങ്ങില്‍ നിന്ന് വിഷാംശം കുറയ്ക്കാന്‍ സാധിക്കുമോ?
ഉരുളക്കിഴങ്ങിന്റെ തൊലി, മുളകള്‍, ചതഞ്ഞ ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് വിഷാംശം കുറയ്ക്കാന്‍ സഹായിച്ചേക്കാം, പക്ഷേ അപ്പോഴും അപകടസാധ്യത നിലനില്‍ക്കുന്നു. കൂടാതെ, തൊലികളഞ്ഞ് വറുക്കുന്നത് ഗ്ലൈക്കോള്‍ക്കലോയിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍, പുഴുങ്ങുന്നതും ബേക്ക് ചെയ്യുന്നതും മൈക്രോവേവ് ചെയ്യുന്നതും ഈ വിഷാംശം കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
നാഷണല്‍ ക്യാപിറ്റല്‍ പോയിസണ്‍ സെന്ററിന്റെ അഭിപ്രായത്തില്‍, മുളച്ചതോ പച്ച നിറമായതോ ആയ ഉരുളക്കിഴങ്ങുകള്‍ വലിച്ചെറിയുന്നതാണ് ഏറ്റവും നല്ലത്. ഉരുളക്കിഴങ്ങില്‍ മുള വരുന്നത് കുറയ്ക്കാന്‍ അവ ഒരുപാട് വാങ്ങി സംഭരിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി തണുത്തതും ഇരുണ്ടതും ഈര്‍പ്പരഹിതവുമായ സ്ഥലത്ത് സൂക്ഷിക്കുക. വാങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവ പാകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
Content Highlights: Discover why sprouted potatoes can be harmful. Learn about glycoalkaloids, their effects, and safer consumption tips. Protect your health!
Published: 08 Nov 2025, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented