രോഗ്യഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന പഴങ്ങളിലൊന്നാണ് മാതളം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാന്‍ ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ ,ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളറിഞ്ഞിരിക്കാം.

To advertise here,

ദഹനപ്രശ്നങ്ങളുള്ളവര്‍ ഡയറ്റില്‍ മാതളം ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാതളം കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് കുറഞ്ഞ കലോറിയാണുള്ളത്. പ്രമേഹരോഗികളും ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

മാതളത്തില്‍  അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കും. കൂടാതെ ചര്‍മത്തിന്റെ സ്വഭാവിക തിളക്കം വീണ്ടെടുക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യും.

മാതളത്തില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിവിധ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മാതളം കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മാതളം വിറ്റാമിന്‍ സിയുടെ കലവറയാണ്. അതിനാല്‍ ഇവ പതിവായി കഴിച്ചാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇവയിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സന്ധിവേദനയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ശരീരത്തിലെ രക്തയോട്ടം കൂട്ടാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും ക്ഷീണവും തടയാനും ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)