കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായി പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്.ശരിയായ ജീവിതരീതിയും ഭക്ഷണക്രമവും പിന്‍തുടര്‍ന്നാല്‍ മാത്രമേ കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഫാറ്റി ലിവറില്‍ നിന്നും സംരംക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
കരളിന്റെ ആരോഗ്യത്തിനായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബെറിപ്പഴങ്ങള്‍. കരളിനിനെ ഓക്‌സിഡേറ്റീവ് കേടുപാടുകളില്‍ നിന്നും സംരംക്ഷിക്കുന്നതില്‍ ഇത് സഹായിക്കും. നട്സുകള്‍ കഴിക്കുന്നതും ഇതേ ഗുണം ചെയ്യും. അയല, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും കരളിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുകയും ചെയ്യും.
ലിവര്‍ സിറോസിസ് സാധ്യത കുറയ്ക്കാന്‍ കാപ്പി സഹായിക്കും. കരളിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുവാന്‍ കാപ്പിയ്ക്ക് കഴിവുണ്ട്. നാരുകളുടെ ഉറവിടമാണ് ബ്രൊക്കോളി കഴിക്കുന്നതും നല്ലതാണ്. ഇത് കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ, കരള്‍ അര്‍ബുദം തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.ഇവയില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഗ്ലൂത്തയോണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തെ തടയാനും ഇലക്കറികള്‍ ഗുണം ചെയ്യും.
ഓട്സിലെ പ്രത്യേക നാരുകള്‍ കരള്‍ രോഗങ്ങള്‍ അകറ്റുന്നതിന് ഗുണം ചെയ്യും. ഓട്സില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് എന്ന സംയുക്തങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിനും അമിതവണ്ണത്തിനും ഉള്ള സാധ്യത കുറയ്ക്കാന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Liver,Green leafy vegetables ,Coffee,Nuts ,berry,food
Published: 21 Oct 2023, 11:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented