ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിന് 'മധുരം' നല്‍കാന്‍ കേരളത്തിലെ ഒരു പ്രമുഖ ഭക്ഷണ ശൃഖല തയ്യാറാകുന്ന വാര്‍ത്ത മലയാളികളെ തേടിയെത്തിയത് ഈ അടുത്താണ്.
ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ മികച്ച 50 സ്ട്രീറ്റ് ഫുഡ് വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും മലയാളിക്ക് സന്തോഷിക്കാൻ വകയുണ്ട്. ഇന്ത്യയിലെ മൂന്ന് വിഭവങ്ങളുള്ള പട്ടികയിൽ ഇഷ്ട വിഭവവും ഇടം നേടിയിരിക്കുകയാണ്.
40-ാം സ്ഥാനം ഛോലെ ബട്ടൂരെയും ആറാം സ്ഥാനം അമൃത്സാരി കുല്‍ഛയും കരസ്ഥമാക്കിയപ്പോള്‍ അഞ്ചാം സ്ഥാനം നേടിയത് മലയാളികളുടെ സ്വന്തം പൊറോട്ടെയാണ്. വടക്കന്‍ മലബാറിൽ വേരുകളുളള പൊറോട്ട ശ്രീലങ്കന്‍ തമിഴ് അതിഥി തൊഴിലാളികളിലൂടെ തെക്കേ ഇന്ത്യയിലേക്കും പല പേരിലും ശൈലിയിലും വ്യാപിക്കുകയായിരുന്നു.

പിന്നീട് പൊരിച്ച പൊറോട്ടയായി വരെ പൊറോട്ടയ്ക്ക് പരിണാമം സംഭവിച്ചു. ടേസ്റ്റ് അറ്റ്ലസ് തന്നെ പുറത്തുവിട്ട ലോകത്തെ മികച്ച 50 ബ്രെഡ് വിഭവങ്ങളുടെ പട്ടികയിലും പൊറോട്ട ഇടം നേടിയിരുന്നു. അല്‍ജീരിയന്‍ വിഭവമായ ഗരാറ്റീറ്റയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Content Highlights: Malayali favorite Porotta features in Taste Atlas` Top 50 Street Foods
Published: 09 Apr 2025, 01:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented