ആര്ത്തവമെത്തുന്നതിന് മുമ്പുള്ള ദിവസങ്ങളിലോ ആര്‍ത്തവദിവസങ്ങളിലോ സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ് പിഎംഎസ്(പ്രീ-മെന്‍സ്ട്ര്വല്‍ സിന്‍ഡ്രം). ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ലക്ഷണങ്ങളോടുകൂടിയ പിഎംസ് തരണംചെയ്താണ് ഒട്ടുമിക്ക സ്ത്രീകളും മുന്നോട്ടു പോകുന്നത്.
പിഎംഎസ് ഉള്ളവര്‍ അവരുടെ ഡയറ്റിലും വ്യായാമത്തിലും ശ്രദ്ധനല്‍കിയാല്‍ ശാരീരിക മാനസിക അവശതകളെ ഒരുപരിധിവരെ കുറച്ചുകൊണ്ടുവരാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. പിഎംസ് സമയത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
പിഎംഎസ് ഉള്ളവര്‍ക്ക് ആ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങളോട് കൂടുതല്‍ ഇഷ്ടം തോന്നിയേക്കാം. അതുപോലെ ചില ഭക്ഷണങ്ങള്‍ കാണുന്നതുപോലും ഇഷ്ടമല്ലാത്തതായും തോന്നാം. എന്നാല്‍ ഈ സമയത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.
ഇലകളങ്ങിയ ഭക്ഷണം
ചീരപോലെ, അയണ്‍ അടങ്ങിയ ഇലകള്‍ ഉപയോഗിച്ച് കറികളോ തോരനോ വെച്ച് കഴിക്കുന്നത് നല്ലതാണ്. ആര്‍ത്തവ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും അകറ്റാന്‍ ഇത് സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്നീഷ്യമടങ്ങിയ ഭക്ഷണമാണിത്. മൂഡ് സ്വിങ്സിനേയും പേശികളിലെ വേദനകളേയും(Cramps) ഇത് ആശ്വാസപ്പെടുത്തുന്നു.
ഏത്തപ്പഴം
വൈറ്റമിന്‍ ബി6, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏത്തപ്പഴം ബ്ലോട്ടിങ് കുറയ്ക്കുന്നു. കൂടാതെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കുന്നു.
യോഗര്‍ട്ട്
പ്രോബയോട്ടിക്കുകള്‍ ദഹനം മെച്ചപ്പെടുത്തുകയും കാത്സ്യം കൂട്ടുകയും ചെയ്യുന്നു. ഇത് പിഎംഎസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
മത്സ്യം
സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, ആര്‍ത്തവ വേദന എന്നിവ കുറയ്ക്കുന്നു.
പിഎംഎസ് സമയത്ത് ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്;
കഫീന്‍
ഈ സമയത്ത് കഫീന്‍ ശരീരത്തിലെത്തുന്നത് ഉത്കണ്ഠ, അസ്വസ്ഥത, ക്ഷോഭം എന്നിവ കൂട്ടുന്നു.
ഉപ്പടങ്ങിയ പലഹാരങ്ങള്‍
സോഡിയം അമിതമായി അടങ്ങിയ പലഹാരങ്ങള്‍ ഈ സമയത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വെള്ളത്തെ നിലനിര്‍ത്തുന്നതിനാല്‍ ബ്ലോട്ടിങ് ഉണ്ടാക്കിയേക്കും.
മധുരപാനീയങ്ങള്‍
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഊര്‍ജസ്വലത വര്‍ധിപ്പിക്കുകയും അത് ഉടനെ ഇല്ലാതാക്കുകയും ചെയ്യും. ഇത് പിഎംഎസ് ഉള്ള ഒരാളുടെ മാനസികാവസ്ഥയെ കൂടുതല്‍ വഷളാക്കും.
സംസ്കരിച്ച ഭക്ഷണങ്ങള്‍
ആരോഗ്യകരമല്ലാത്ത കൊഴുപ്പും കൃത്രിമ ചേരുവകളും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ കഴിക്കുന്നത് പിഎംഎസ് ലക്ഷണങ്ങള്‍ കൂട്ടുകയാണ് ചെയ്യുക.
പാല് ഉത്പന്നങ്ങള്‍
അമിതമായി പാലുത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇവ ബ്ലോട്ടിങ് ഉണ്ടാക്കുകയും ക്രാംപ്സ് കൂട്ടുകയും ചെയ്യും.
ഇനി പിഎംഎസ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ജിഞ്ചര്‍ ടീ
പ്രകൃതി ദത്തമായ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിച്ചായ ഓക്കാനം, വേദന, മലബന്ധം എന്നിവ അകറ്റുന്നു.
കമൊമൈല്‍ ചായ
കമൊമൈല്‍ പൂക്കള്‍ കൊണ്ട് തയ്യാറാക്കുന്ന ചായയാണിത്. പേശികള്‍ക്ക് ആശ്വാസം നല്‍കാനും നല്ല ഉറക്കം കിട്ടുന്നതിനും ഈ ചായ സഹായിക്കും.
ലെമണ്‍ ടീ
ലെമണ്‍ ടീ കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. ബ്ലോട്ടിങ് കുറയ്ക്കാനും ഇത് സഹായിക്കും.
തേങ്ങ വെള്ളം
ഇലക്ട്രോലൈറ്റുകളടങ്ങിയ തേങ്ങാ വെള്ളം നിര്‍ജലീകരണവും ക്ഷീണവും തടയുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Manage PMS symptoms with the right diet
Published: 15 Aug 2025, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented