
ലോകമെമ്പാടും വിവിധ തരത്തിലുള്ള റസ്റ്ററന്റുകളുണ്ട്. മികച്ച സൗകര്യവും ഭക്ഷണങ്ങളും ലഭ്യമാകുന്ന ഫാന്‍സി റസ്റ്ററന്റുകള്‍ തേടിപ്പോകുന്നവര്‍ ഏറെയാണ്. ഭക്ഷണത്തേക്കാള്‍ റസ്റ്ററന്റിലെ അന്തരീക്ഷമാണ് പലരേയും ഇത്തരം റസ്റ്ററന്റുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ വലിയ തുക ഭക്ഷണത്തിന് നല്‍കേണ്ടിവരാറുമുണ്ട്. അത്തരത്തിലുള്ളൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ എന്ന യുവതി. യുവതി കയറിയതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിലാണ്.
ഹൈദരബാദിലെ കോലിയുടെ റസ്റ്ററന്റില്‍ നിന്ന് കഴിച്ച ചോളത്തിന് വന്‍ തുക നല്‍കേണ്ടി വന്നതായി യുവതി പറയുന്നു. കഴിച്ച ഭക്ഷണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് യുവതി അനുഭവം വിവരിച്ചത്. ഭക്ഷണത്തിന് 525 രൂപ ചെലവായതായി യുവതി കുറിച്ചു. കരയുന്ന ഇമോജിയും കൂടെ ചേര്‍ത്തിട്ടുണ്ട്. എക്‌സിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
യുവതി ഇത് ട്വീറ്റ് ചെയ്തതിന് പിന്നാലെ നിരവധിപേര്‍ കമന്റുകളുമായെത്തി. ഭക്ഷണത്തിന് മാത്രമല്ല, റസ്റ്ററന്റിലെ വൈബിനാണ് ഇത്രയും പണം നല്‍കേണ്ടിവരുന്നതെന്നാണ് ഒട്ടുമിക്കവരും അഭിപ്രായപ്പെടുന്നത്. മികച്ച അന്തരീക്ഷവും കിടിലന്‍ കസേരയും അവിടെയുണ്ടെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഇതറിയാമായിരുന്നില്ലേയെന്ന് പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഒരു ഉപയോക്താവ് ചോദിച്ചു. പുറത്തുനിന്ന് വെറും 20 രൂപയ്ക്ക് ഇത് കഴിക്കാമായിരുന്നല്ലോ എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
Content Highlights: Paid Rs 525 For Corns Woman Shares Experience At Virat Kohlis Restaurant
Published: 13 Jan 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented