
ഓരോ നാടുകളിലേയും ഭക്ഷ്യരീതികളും ഭക്ഷ്യസംസ്കാരവും തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ഭക്ഷണരീതിയില്‍ നിന്നും വേറിട്ടു നില്ക്കുന്ന ഭക്ഷണങ്ങളെ പലപ്പോഴും കഴിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല. നമ്മുടെ രാജ്യത്തിനുള്ളിലെ തന്നെ ഭക്ഷണരീതികള്‍ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്.
ചില ഭക്ഷ്യവസ്തുക്കള്‍ നമ്മള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ, കഴിക്കാന്‍ കഴിയുമോയെന്ന രീതിയിലുള്ള കേവലചിന്തകള്‍ക്ക് അപ്പുറം തനിമയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയുമെല്ലാം അവശേഷിപ്പുകളായിരിക്കും. ഒരു നാടിന്റെ ജനതയുടെയെല്ലാം അടയാളമായിരിക്കും.
Also Read
അത്തരത്തിലുള്ള ഒരു തനത് ഇന്ത്യൻ വിഭവത്തിന് ലോകത്തിന്റെ അംഗീകാരം കിട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ വിഭവത്തിന്റെ പ്രത്യേകത മൂലമാണ് ഇതിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതും.ചുവന്ന പുളിയുറുമ്പുകളെ കൊണ്ടുണ്ടാക്കുന്ന ചട്ണിയാണിത്.
കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുമെങ്കിലും കാര്യം സത്യമാണ്. കടിച്ചാല്‍ നല്ല വേദനയുണ്ടാകുന്ന ഈ ഉറുമ്പുകള്‍ മരങ്ങളിലാണ് പൊതുവേ കൂടു കൂട്ടുന്നത്. ഇവയെ കൂടോടെ മരങ്ങളില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് മുട്ടയും ഉറുമ്പുകളുമെല്ലാം വേര്തിരിച്ചെടുത്താണ്് വച്ചാണ് ചട്ണിയുണ്ടാക്കുന്നത്.
ഉറുമ്പും മുട്ടയും വേര്‍തിരിച്ച് ഉണക്കി മറ്റ് ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചട്ണി കേടാകാതെ ഒരു വര്‍ഷം വരെ ഇരിക്കുമത്രേ. ഒഡീഷയിലെ മയൂര്‍ഭഞ്ചിലാണ് അപൂര്‍വമായ ഈ വിഭവം നിലവിലുള്ളത്. ഇവിടെയുള്ള ആളുകളുടെ തനത് ഭക്ഷണമാണിത്.
ഈ പ്രത്യേക വിഭവത്തിനാണ് ഇപ്പോള്‍ 'ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍' (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്കുന്ന അംഗീകാരമാണിത്. ഇത് ലഭിച്ചതോടെ മയൂര്‍ഭഞ്ചിലെ ഉറുമ്പ് ചട്ണി ലോക ശ്രദ്ധ നേടിയിരിക്കുയാണ്.
ഈ ഉറുമ്പ് ചട്ണിക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഈ ചട്ണി. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണെന്നും പറയപ്പെടുന്നു. മയൂര്‍ഭഞ്ചിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഉറുമ്പ് ചട്ണി പ്രചാരത്തിലുള്ളത്.
Content Highlights: Mayurbhanj,red ant chutney,GI tag,food,red ant, Geographical Indications of Goods
Published: 10 Jan 2024, 04:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented