പ്രകൃതിദത്തമായ ശീതളപാനീയമായ ഇളനീരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഇളനീര് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത്.മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം , വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇളനീര്‍.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് വളരെ നല്ലതാണ് ഇത്തരത്തില്‍ ഇളനീര്‍ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാകുകയും ചെയ്യും. ഇളനീര്‍ കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
Also Read
ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീര്‍ ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണകരമാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. ഇളനീര്‍ ഫാറ്റ് ഫ്രീയാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന ഇതില്‍ കുറവാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് ഗുണകരമാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇളനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits ,coconut water,food,weight management
Published: 08 Jan 2024, 10:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented