
പാലക്കാട്: പ്രമേഹരോഗികൾക്കായി ഹെൽത്തി നൂഡിൽസ്, സൂപ്പ് മിക്സ്, മധുരമില്ലാത്ത കപ്പ് കേക്ക്, കുക്കീസ്, മുരിങ്ങപാസ്ത, മില്ലറ്റ് മുസ്‌ലി തുടങ്ങിയ വിവിധ ഉത്പന്നങ്ങളുമായി കുടുബശ്രീ.
ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങൾ അന്യമായതിനാലാണ് ആരോഗ്യകരവും സ്വാദിഷ്ടവുമായ ഭക്ഷ്യോത്പന്നങ്ങൾ കുടുംബശ്രീ തയ്യാറാക്കുന്നത്. അമിത രക്തസമ്മർദം, അമിതവണ്ണം എന്നിവയെയും ആരോഗ്യപരമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതാണിവ. ഉത്‌പന്നങ്ങളുടെ ശാസ്ത്രീയ നിർമാണത്തിൽ കുടുംബശ്രീ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ഇവരാണ് കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുക.
കുടുംബശ്രീ ലൈഫ് സ്റ്റൈൽ ഇനീഷ്യേറ്റീവ് ഫോർ വൈറ്റൽ എംപവർമെന്റ് (കെലൈവ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക-വ്യാവസായിക ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് കുടുംബശ്രീ സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ 18 എണ്ണം ജീവിതശൈലീരോഗമുള്ളവർക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ സംസ്കരണത്തിനാണ്.
ഉത്പന്നങ്ങൾ ഇവ
പ്രമേഹരോഗികൾക്കായി ലോ ഗ്ളൈസെമിക് ഇൻഡക്‌സ് പാനീയങ്ങൾ, സ്‌നാക്‌സ്, ഉയർന്ന പ്രോട്ടീനും ഫൈബറും അടങ്ങിയ ബിസ്കറ്റുകൾ, കുക്കീസ്, റാഗികൊണ്ടുള്ള പരമ്പരാഗത ഉത്പന്നങ്ങൾ, മധുരക്കിഴങ്ങ്, റാഗി സൂപ്പ് മിക്‌സ്, പഞ്ചസാരയില്ലാത്ത ബ്രെഡ്, റസ്‌ക്, കപ്പ് കേക്ക്, മുരിങ്ങയിൽനിന്നുള്ള ഇൻസ്റ്റന്റ് ഹെൽത്ത് മിക്‌സുകൾ, മധുരക്കിഴങ്ങിൽനിന്നുള്ള നൂഡിൽസ്, മുരിങ്ങപാസ്ത, മില്ലറ്റ് മുസ്‌ലി.
Content Highlights: Kudumbashree Launches Healthy Food Products for Diabetes Management
Published: 24 Aug 2025, 09:49 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented