ഇന്ത്യന്‍ ഭക്ഷണത്തിനോട് പ്രിയമുള്ളവര്‍ ലോകമെമ്പാടുമുണ്ട്. നമ്മുടെ സുഗന്ധസുഗന്ധവ്യഞ്ജനങ്ങളും മസാലകളുമെല്ലാം മറ്റു രാജ്യത്തുള്ളവര്‍ക്കും ഏറെയിഷ്ടമാണ്. നമ്മുടെ ഭക്ഷണത്തെ വ്യത്യസ്തമാക്കുന്നത് ഈ പ്രത്യേകത തന്നെയാണ്. ബിരിയാണിയും പാലക് പനീരും പലഹാരങ്ങളുമെല്ലാം ആസ്വദിക്കാനായി തന്നെയെത്തുന്ന വിനോദസഞ്ചാരികളുമുണ്ട്.
ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊറിയന്‍ ഫുഡ് വ്‌ളോഗറും എഴുത്തുകാരനുമായ ജെയിംസ് പാര്‍ക്ക് അടുത്തിടെ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് വൈറലായത്. ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന തന്റെ മാതാപിതാക്കളുടെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read
എന്റെ മാതാപിതാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ ഞാന്‍ വളരെ ആശ്ചര്യപ്പെട്ടുപോയി, അവര്‍ക്ക് ഏറ്റവും മികച്ചത് മാത്രം പരിചയപ്പെടുത്തിയതിന് നന്ദി - എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
വീഡിയോയില്‍ ജെയിംസിന്റെ മാതാപിതാക്കള്‍ മാംഗോ ലസ്സി കഴിക്കുന്നതാണ് ആദ്യംകാണുന്നത്. വളരെ നന്നായിട്ടുണ്ടെന്നും രുചികരമാണെന്നും അവര്‍ സന്തോഷത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം പാനീപൂരി, ബട്ടര്‍ ചിക്കന്‍ ,പിസ, ബിരിയാണി തുടങ്ങിയ വിഭവങ്ങളും അവര്‍ ആസ്വദിക്കുന്നത് വീഡിയോയിലുണ്ട്. ഗാര്‍ലിക് നാന്‍ കഴിക്കുന്നതും കൗതുകം തോന്നുന്ന കാഴ്ചയാണ്.
വീഡിയോ അവസാനിക്കുമ്പോള്‍ ഇതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ജെയിംസ് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി അദ്ദേഹത്തിന്റെ അമ്മ പറഞ്ഞത് ബട്ടര്‍ ചിക്കന്‍ ആണെന്നാണ്. ഇനിയിത് പോലെ ഓരോ വിഭവങ്ങള്‍ കഴിക്കണമെന്നുണ്ടെന്നും അവര്‍ പറയുന്നുണ്ട്.വീഡിയോയ്ക്ക് മറുപടിയായി നിരവധി കമന്റുകളും വന്നിട്ടുണ്ട്.
Content Highlights: Korean Vlogger Captures Parents' Heartwarming Reaction To First Tasting Of Indian Cuisine
Published: 28 May 2024, 03:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented