ന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് കഴിഞ്ഞ വര്‍ഷമാണ് ജനറല്‍ ക്ലാസ് കോച്ചുകളിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ നല്ല ഭക്ഷണവും ലഘുഭക്ഷണങ്ങളും നല്‍കാന്‍ തീരുമാനിച്ചത്. 15 രൂപ വിലയുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് താല്‍ക്കാലികാശ്വാസമാണ്. എന്നാല്‍ ഈ ഭക്ഷണപ്പൊതിയില്‍ എന്താണുള്ളതെന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

To advertise here,

എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ ഏഴ് പൂരിയും ബാജിയും ഒരു പച്ചമുളകും അടങ്ങിയ 'ജനതാ ഖാന'യാണ് കാണിക്കുന്നത്. 15 രൂപയാണ് ഭക്ഷണവില. യാത്രയ്ക്കിടയില്‍ ആളുകള്‍ക്ക് കുറഞ്ഞ ചെലവിലുള്ളതും വയറു നിറയ്ക്കുന്നതുമായ ഒരു ഭക്ഷണം നല്‍കുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യം. 20 രൂപയുടെ ഭക്ഷണത്തോടൊപ്പം 300 മില്ലിലിറ്ററിന്റെ ഒരു കുപ്പിവെള്ളവും ലഭിക്കുന്നതാണ് പദ്ധതി. എന്നാല്‍ യുവാവ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലെ ഭക്ഷണം അതിന്റെ ഗുണമേന്മയില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 

സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. 15 രൂപയ്ക്ക് ഇത്രയെങ്കിലും നല്ല ഭക്ഷണം കിട്ടുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. സമയവും പണവും പ്രശ്‌നമായവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 

'വളരെ നല്ല ഉദ്യമമാണ്. ട്രെയിന്‍ യാത്ര ചെയ്യാനുള്ളതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. അത് ചക്രത്തിലോടുന്ന ഫൈവ് സ്റ്റാര്‍ റസ്റ്ററന്റുകളല്ല. നിങ്ങള്‍ക്ക് ഭക്ഷണത്തെ കുറിച്ച് അത്ര ആശങ്കയുണ്ടെങ്കില്‍ അത് വീട്ടില്‍നിന്ന് കൊണ്ടുവരിക,' മറ്റൊരാള്‍ പ്രതികരിച്ചു. 

ട്രെയിനിലെ ഈ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അത് നല്ലതാണെന്നും മറ്റ് റൂട്ടിലേക്കും ഈ രീതി വ്യാപിപ്പക്കണമെന്നാണ് അഭിപ്രായമെന്നും ഒരാള്‍ പറഞ്ഞു.

എന്നാല്‍ ഭക്ഷണത്തിന്റെ ഗുണമേന്മ ചൂണ്ടിക്കാണിച്ച് ഒട്ടേറെപ്പേര്‍ രംഗത്തുവന്നു. ഈ ഭക്ഷണത്തിന്റെ അളവില്‍ കുഴപ്പമില്ല. എന്നാല്‍ എന്തിനാണിത് നല്‍കുന്നതെന്ന് അറിയില്ല, എത്രത്തോളം ആരോഗ്യകരമാണെന്ന് അതിന്റെ വൃത്തിതന്നെ പറയട്ടേ എന്നാണ്  ഒരാള്‍ പ്രതികരിച്ചത്.