
കൊല്ലം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക് ആരംഭിച്ച പ്രത്യേക തീവണ്ടി സർവീസ് ദക്ഷിണ റെയിൽവേ ഒക്ടോബർ 28 വരെ നീട്ടി. സെപ്റ്റംബർ രണ്ടിന് അവസാനിക്കേണ്ടിയിരുന്ന സർവീസാണ് നീട്ടിയത്. ഓണം സീസണിൽ ആരംഭിച്ച തീവണ്ടിയിൽ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. തുടർന്നും സർവീസ് നിലനിർത്തണമെന്ന ആവശ്യം ജനപ്രതിനിധികളും യാത്രക്കാരുടെ വിവിധ സംഘടനകളും നിരന്തരമായി റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ എന്നീ സ്റ്റേഷനുകളിൽ തീവണ്ടിക്ക് സ്റ്റോപ്പുണ്ട്. തിരുവനന്തപുരം സെൻട്രലിൽനിന്ന് താംബരത്തേക്ക് സെപ്റ്റംബർ 16, 23, 30, ഒക്ടോബർ ഏഴ്, 14, 21, 28 തീയതികളിലാണ് സർവീസ് നടത്തുന്നത്. താംബരത്തുനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് സെപ്റ്റംബർ 17, 24, ഒക്ടോബർ ഒന്ന്, 08, 15, 22, 29 തീയതികളിലായിരിക്കും സർവീസ്. മധുര, ദിണ്ടിക്കൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തീവണ്ടി സഹായകരമാണ്.
Content Highlights: Special train service from Thiruvananthapuram to Chennai extended until October 28 due to high demand during the Onam season.
Published: 13 Sept 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented