രീരത്തിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ ആഹാരത്തിന് വലിയ പ്രാധാന്യമുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന്  പറയാറുണ്ട്. അതെന്തുകൊണ്ടാണെന്ന് അറിഞ്ഞിരിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണത്തില്‍ മിക്കവാറും നല്ലൊരു അളവില്‍ അവശ്യപോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

To advertise here,

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി ഫൈബര്‍ കൂടുതലുള്ള ഭക്ഷ്യവസ്തുകള്‍ കഴിക്കാം. പ്രധാനമായും നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ മിക്ക പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പന്നമാണ്.

കൂടാതെ മലബന്ധം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും എന്നതും ഈ ഭക്ഷണങ്ങളുടെ പ്രത്യേകതയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന്  ഹാനികരമാണ്. ഇത് ഹൃദ്രോഗ സാധ്യതയും കൂട്ടും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. അതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍  ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമായ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഇത് ഹൃദ്രോഗ സാധ്യത വലിയ തോതില്‍ കൂട്ടും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. 

കുടലിന്റെ ആരോഗ്യം ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങളില്‍ നിന്ന് മുക്തിനല്‍കും. വിവിധ ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിനും ഇവയിലെ ഫൈബര്‍ ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)