ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണത്തിന് കാഴ്ചയിലും നല്ല ആകര്‍ഷണീയതയുണ്ട്. ഭക്ഷണം മനോഹരമാക്കാന്‍ കൃത്രിമ നിറങ്ങളും രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതാണ് കാരണം. എന്നാല്‍ ഹോട്ടലുകളില്‍ ഇതെല്ലാം പതിവാണെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിറം ചേര്‍ക്കാന്‍ ആരും ശ്രമിക്കാറില്ല. ആരോഗ്യത്തിന് ഇവ ഭീഷണിയായതു കൊണ്ടാണിത്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഇനി വീട്ടിലും ഭക്ഷണത്തിന് നിറം നല്‍കാം. അതിനായി ഇവ പരീക്ഷിക്കാം.
നമ്മള് സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളോ ചേരുവകളോ തന്നെ ഇതുപോലെ ഭക്ഷണങ്ങള്‍ക്ക് നിറം നല്കാന് സഹായിക്കും അത്തരത്തില്‍ വിഭവങ്ങള്‍ക്ക് നിറം നല്കാന് പ്രകൃതിദത്തമായി ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞള്‍. ഇതിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. നിറത്തിന് അനുപാതികമായി രുചിയില്‍ വ്യത്യാസം വരുന്നതിനാല്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
Also Read
അതേപോലെ മഞ്ഞനിറത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് കുങ്കുമപ്പൂവ്. ബിരിയാണിയോ അതുപോലുള്ള മസാല റൈസുകള്‍, പുലാവുകള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ മഞ്ഞനിറം കിട്ടുന്നതിനായി കുങ്കുമം ഉപയോഗിക്കാം. അതുപോലെ തന്നെ പാല് ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയങ്ങളിലും ക്രീമുകളിലും നിറത്തിനും രുചിക്കുമെല്ലാമായി കുങ്കുമപ്പൂവ് ചേര്‍ക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട് പ്രകൃതിദത്തമായി നിറം നല്‍കാനുള്ള ഒന്നായാണ് അറിയപ്പെടുന്നത് തന്നെ. ബീറ്റ്റൂട്ടിന്റെ നീരാണ് വിഭവങ്ങള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കേണ്ടത്. കേക്കുകള്‍, ഐസ്ക്രീമുകള്‍, ഡിസേര്‍ട്ടുകള്‍, പാസ്ത, വിവിധ ഡ്രിങ്കുകള്‍ എന്നിവയിലെല്ലാം നിറത്തിനായി ബീറ്റ്റൂട്ട് നീര് ചേര്‍ക്കുന്നത് നല്ലതാണ്. ചെറിയ കുട്ടികള്‍ക്ക് ചോറിലും മറ്റും ബീറ്റ്റൂട്ട് നീര് ചേര്‍ത്ത് നിറം നല്‍കുന്നത് അവര്‍ക്ക് ഭക്ഷണത്തോട് ഇഷ്ടം തോന്നിക്കും.
റോസാപ്പൂവും ഭക്ഷണത്തില്‍ നിറം ചേര്‍ക്കാനായി ഉപയോഗിക്കാറുണ്ട്. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറം ആണ് റോസാപ്പൂവിതളില്‍ നിന്നും ഭക്ഷണത്തിലേക്ക് നമുക്ക് ചേര്‍ക്കാവുന്നത്. റോസാപ്പൂവ് പൗഡറോ സിറപ്പോ തയ്യാറാക്കി വച്ച് ഇവയാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്.
വിവിധ വിഭവങ്ങള്‍ക്ക് പച്ചനിറം നല്‍കാനായി ചീരയും ഉപയോഗിക്കാം. ഇതിനായി ചീര ആദ്യമൊന്ന് വേവിച്ചെടുക്കണം. ശേഷം ഇതിന്റെ പ്യൂരി തയ്യാറാക്കി എടുത്ത്, അരിച്ച് നീരെടുക്കണം. ഈ നീരാണ് ഭക്ഷണങ്ങള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കേണ്ടത്. ഇത് ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും.
Content Highlights: Natural Food Colours,Food Colours,food,Turmeric,Saffron,Beetroot,Rose Petals, Spinach
Published: 30 Oct 2023, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented