
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിമാസ ആളോഹരി ഉപഭോക്തൃ ചെലവ് കുത്തനെ ഉയര്‍ന്നെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ പോഷകാഹാരങ്ങള്‍ സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ ഇന്ത്യയിലാണ് ഇതേറ്റവും പ്രകടം. മുട്ട, മത്സ്യം, മാംസം തുടങ്ങിയ പ്രോട്ടീന്‍ ഭക്ഷ്യപ ദാര്‍ഥങ്ങള്‍ക്ക് ചെലവേറി. 2023-24-ലെ സര്‍വേയിലാണ് കണ്ടെത്തല്‍.
ഗ്രാമം (പാവപ്പെട്ടവര്‍)- പ്രതിമാസ ശരാശരി ചെലവ് 1677 രൂപ, പ്രോട്ടീന്റെ അളവ് 09 %
ഗ്രാമം (ധനികര്‍-)- പ്രതിമാസ ശരാശരി ചെലവ് -10,137 രൂപ, പ്രോട്ടീന്റെ അളവ്- 17.1%
നഗരം (പാവപ്പെട്ടവര്‍)- പ്രതിമാസ ശരാശരി ചെലവ് 2376 രൂപ, പ്രോട്ടിന്റെ അളവ്- 11.2 %
നഗരം(ധനികര്‍)- പ്രതിമാസ ശരാശരി ചെലവ്- 20,310, പ്രോട്ടിന്റെ അളവ്- 13.1%
ധാന്യം വേണ്ടാ, പാലും മുട്ടയും മതി
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മീൻ മികച്ച പ്രോട്ടീൻ സ്രോതസാണ്.
പാലും മുട്ടയും
പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ആഹാരമാണ്. അയണ്‍, വിറ്റാമിന്‍ ബി-12, ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയിലടങ്ങിയിരിക്കുന്ന ബയോട്ടിന്‍ എന്ന ഘടകം മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്നു.
ധാന്യങ്ങള്‍
സസ്യാഹാരപ്രിയര്‍ക്കും കഴിക്കാവുന്ന ആഹാരമാണ് ധാന്യങ്ങള്‍. പ്രോട്ടീന് പുറമെ സിങ്ക്, ഫൈബര്‍, അയണ്‍, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയെല്ലാം ധാന്യങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
സോയ
പ്രോട്ടീന്റെ മികച്ചൊരു സ്രോതസ്സാണ് സോയ. ഒപ്പം അയണ്‍, സിങ്ക്, ഫോളേറ്റ് എന്നിവയെല്ലാം സോയയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സോയാബീനും അതില്‍ നിന്നുള്ള ഉത്പന്നങ്ങളുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. സോയ പാല്‍, ടോഫു തുടങ്ങിയവ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി തീരെ കുറഞ്ഞ സോയ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സോയ മികച്ച സ്രോതസ്സാണ്.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)
Content Highlights: Protein Price Surge Hits Indian Households: Rural Areas Most Affected, New Survey Shows
Published: 04 Jul 2025, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented