നമ്മളിൽ പലർക്കും ഡയറ്റ് ചെയ്യുമ്പോൾ ഏറ്റവും വലിയ വില്ലനാകുന്നത് മധുരത്തോടുള്ള അടങ്ങാത്ത കൊതിയാണ്. കഴിക്കില്ലെന്ന് ഉറപ്പിച്ചാലും മധുരമുള്ള എന്തെങ്കിലുമൊന്ന് മുമ്പിൽ കണ്ടാൽ മനസ്സിനെ പിടിച്ചുനിർത്തുക പ്രയാസമായി തോന്നിയേക്കാം. പ്രശസ്ത പോഷകാഹാര വിദഗ്ധയായ പൂജ മഖിജ ഈ അടുത്ത് പങ്കുവെച്ച വീഡിയോയിൽ ഇതിനൊരു പോംവഴി നിർദേശിക്കുന്നു: മധുരം കഴിക്കാൻ തോന്നുമ്പോൾ പല്ല് തേക്കുക!
മധുരത്തോടുള്ള കൊതി അടക്കാൻ പല്ലു തേക്കൽ നിർദേശിക്കുന്നതിൻ്റെ കാരണവും അവർ വീഡിയോയിൽ പറയുന്നുണ്ട്.
പല്ല് തേക്കുന്നത് എങ്ങനെയാണ് കൊതി കുറയ്ക്കുന്നത്?
ടൂത്ത് പേസ്റ്റിലെ മെന്തോൾ വായയ്ക്കുള്ളിലെ TRPM8 എന്നറിയപ്പെടുന്ന കോൾഡ് റിസപ്റ്ററുകളെ (തണുപ്പ് തിരിച്ചറിയുന്ന കോശങ്ങൾ) ഉത്തേജിപ്പിക്കുന്നു. ഇത് നമ്മുടെ രുചി അറിയാനുള്ള കഴിവിൽ പെട്ടെന്ന് മാറ്റം വരുത്തുകയും മധുരപലഹാരങ്ങൾക്ക് ഒരു ലോഹരുചിയോ കയ്പോ അനുഭവപ്പെടുത്തുകയും ചെയ്യുന്നു. മധുരത്തോടുള്ള കൊതു കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, മിക്കവാറും ഇത്തരം ആസക്തികൾ വിശപ്പിനേക്കാൾ സെൻസറി പ്രേരണകളാണ്. ടൂത്ത് പേസ്റ്റിലെ ഫ്ലേവറുകൾ ഇവയ്ക്ക് തടസ്സമുണ്ടാക്കും.
കൂടാതെ, നമ്മളിൽ ഭൂരിഭാഗം പേർക്കും പല്ല് തേക്കുന്നത് ശീലമാണ്. അതായത്, പല്ല് തേക്കുന്നതോടെ 'ഭക്ഷണം കഴിക്കൽ അവസാനിച്ചു, ഇനി അടുക്കളയിലേക്ക് പോകേണ്ടതില്ല' എന്നൊരു സന്ദേശം മനസ്സിന് നൽകുന്നുവെന്നും പൂജ വിശദീകരിക്കുന്നു. ഇതിനെയാണ് ഹാബിറ്റ് ലൂപ്പ് ഇന്ററപ്ഷൻ എന്ന് വിളിക്കുന്നത്.
എല്ലാർക്കും ഗുണമുണ്ടോ?
എല്ലാർക്കും ഇക്കാര്യം ഫലിക്കണമെന്നില്ല. ശരീരത്തിന് പോഷകങ്ങൾ ആവശ്യമാണെങ്കിൽ (ഉദാഹരണത്തിന് പ്രോട്ടീന്റെ കുറവ്, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക) പല്ല് തേക്കുന്നത് കൊണ്ട് മധുരത്തോടുള്ള ആസക്തി മാറണമെന്നില്ല.
എന്നാൽ രാത്രി ഭക്ഷണത്തിന് ശേഷം നിർബന്ധമായും മധുരം വേണമെന്ന് തോന്നുന്നവർ, ബോറടിക്കുമ്പോൾ എന്തെങ്കിലും കൊറിക്കാൻ ആഗ്രഹിക്കുന്നവർ, നിശ്ചിത സമയങ്ങളിൽ മാത്രം മധുരം തിരയുന്നവർ എന്നിവർക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.
ഈ ലേഖനത്തിലെ വിവരങ്ങളും നിർദേശങ്ങളും പൊതുവായ അറിവിലേക്കു മാത്രമുള്ളതാണ്. ഒരിക്കലും ഒരു ഡോക്ടറുടെ ഉപദേശത്തിന് പകരമല്ല.
Content Highlights: Brushing your teeth can be an effective method to curb sudden sugar cravings
Published: 27 Feb 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented