ദിവസം മുഴുവന്‍ ഊര്‍ജത്തോടെയിരിക്കാന്‍ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനും ഭക്ഷണം കഴിച്ചതിനുശേഷം അനുഭവപ്പെടുന്ന മന്ദത ഒഴിവാക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും ചിട്ടപ്പെടുത്തിയ ഉച്ചഭക്ഷണം കഴിക്കുന്നത് സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് സങ്കീര്‍ണമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരുകയോ അല്ലെങ്കില്‍ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്ന് നമ്മളില്‍ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായും ശരിയല്ല.
നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ഇതിനായി പരിപ്പ്, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സമീകൃതമായി ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധയായ മോഹിത മസ്‌കരാനസ് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
പുതിയ ഭക്ഷണരീതികള്‍ക്ക് വേണ്ടി നിങ്ങളുടെ വീട്ടിലെ ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ല. പകരം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ക്കായി, പ്രോട്ടീന്‍, കലോറി ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അതില്‍ മാറ്റങ്ങള്‍ വരുത്തുക. എന്ന് മോഹിത പറയുന്നു. പരീക്ഷിക്കാവുന്ന ഭക്ഷണരീതിയും മോഹിത വീഡിയോയില്‍ പരിചയപ്പെടുത്തി.
വീഡിയോയില്‍ പങ്കുവെച്ച ഭക്ഷണത്തില്‍ 20-25 ഗ്രാമിലധികം പ്രോട്ടീനും 10 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഇത് വയറു നിറഞ്ഞതായി തോന്നിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കക്കിരിയുടെ പകുതി, ഏതെങ്കിലും ഇലക്കറികളോ പച്ചക്കറികളോ ഒരു ചെറിയ അളവില്‍, ഒരു കപ്പ് പരിപ്പ്, കടല, യോഗര്‍ട്ട്, രണ്ട് ചെറിയ ചപ്പാത്തി എന്നിവ എടുക്കുക. ഇത്തരത്തിലുള്ള ഉച്ചഭക്ഷണമാണ് ശരീരഭാരം കുറയ്ക്കുന്നത് ലളിതവും ആസ്വാദ്യകരവുമാക്കുന്നത്, മോഹിത പറയുന്നു. ഈ സമീകൃതമായ ഉച്ചഭക്ഷണത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയതിനാലാണത്.
ഇന്ത്യന്‍ പാചകരീതിയില്‍ തന്നെ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആരോഗ്യകരമായ വിഭവങ്ങളുണ്ട്. ചെറുപയര്‍ പരിപ്പ്, ചുവന്ന പരിപ്പ്, കടല, രാജ്മ, ബ്ലാക്ക് ബീന്‍സ് തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രോട്ടീനും ഫൈബറും സമൃദ്ധമാണ്.
കൂടാതെ, തവിട്ട് അരി, ക്വിനോവ, തിന പോലുള്ള ധാന്യങ്ങള്‍ ഊര്‍ജവും ഫൈബറും നല്‍കുന്നു. അതേസമയം ഇലക്കറികള്‍, ബെല്‍ പെപ്പര്‍, കാരറ്റ് തുടങ്ങിയ പച്ചക്കറികളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Healthy Indian Lunch for Weight Loss
Published: 20 Sept 2025, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented