പോഷകസമ്പുഷ്ടവും ആരോഗ്യദായകവും രുചികരവുമാണ് ലബനീസ് വിഭവങ്ങള്‍. അറബിക് വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടുന്നത് അവരുടെ ചമ്മന്തികളാണ്. ഹുമ്മുസ് അതില്‍ പ്രധാനിയാണ്. വെളുത്ത കടലയാണ് ഇതിലെ പ്രധാന ചേരുവ. എള്ളു ചട്നിയായ തഹീനിയാണ് ഹുമ്മുസിൻ്റെ രുചി മികച്ചതാക്കുന്നത്.
ആരോഗ്യഗുണങ്ങൾ
നാരുകൾ, പ്ലാൻ്റ് പ്രോട്ടീൻ, അയൺ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ഹുമ്മുസ് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഭാരം നിയന്ത്രിക്കുന്നവർക്കും ഇവ പ്രിയപ്പെട്ട വിഭവമാണ്. ഗ്ലൂട്ടൻ, നട്ട്‌സ്, പാൽ എന്നിവയില്ലാത്തതിനാൽ അലർജി ഉള്ളവർക്കും സുരക്ഷിതം.
ഹുമ്മുസ് തയ്യാറാക്കാം
- ഒന്നേമുക്കാൽ കപ്പ് വേവിച്ച കടല – വേവിക്കുമ്പോഴുള്ള വെള്ളം എടുത്ത് വെക്കാം
- ¼ കപ്പ് നാരങ്ങാനീര്
- ¼ കപ്പ് തഹിനി
- 1 ടീസ്പൂൺ ജീരകപ്പൊടി
- 2 വലിയ വെളുത്തുള്ളി അല്ലി
- ½ കപ്പ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ
- 1 ടീസ്പൂൺ ഉപ്പ്
( തഹിനി ഒഴിവാക്കിയും തയ്യാറാക്കാവുന്നതാണ്)
തയ്യാറാക്കുന്ന വിധം:
- കടല, നാരങ്ങാനീര്, തഹിനി, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം.
- ഇതിലേക്ക് ഒലിവ് ഓയിൽ കൂടി കുറച്ച് കുറച്ചായി ചേർത്ത് അരച്ചെടുക്കാം.
- ഉപ്പിട്ട് വീണ്ടും ബ്ലെൻഡ് ചെയ്യുക. കട്ടിയായി തോന്നുന്നുണ്ടെങ്കിൽ കടലവെള്ളം രണ്ട് ടേബിൾ സ്പൂൺ വീതം ചേർക്കുക.
- ബൗളിലേക്ക് മാറ്റി മുകളിൽ ഒലിവ് ഓയിൽ ഒഴിച്ച് ആവശ്യമെങ്കിൽ ചില്ലി ഫ്ലേക്സും ചേർക്കാം.
ഫ്രിഡ്ജിൽ അഞ്ച് ദിവസം വരെ സൂക്ഷിക്കാം. അറബിക് റൊട്ടിയായ ഖുബ്ബൂസ് ഇതിലേക്ക് മുക്കി കഴിക്കുന്നതാണ് ഏറ്റവും രുചികരം. ബ്രെഡ്, ചപ്പാത്തി, പച്ചക്കറി എന്നിവയും പരീക്ഷിക്കാവുന്നതാണ്.
Content Highlights: Learn to make authentic, nutritious hummus with our easy recipe.
Published: 04 Dec 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented