ആരോഗ്യവും അഴകുമുള്ള തലമുടി ഒരുപാടുപേരുടെ ആഗ്രഹമാണ്. ബാഹ്യമായ മോടിപിടിപ്പിക്കല്‍ കൊണ്ടുമാത്രമല്ല, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നത് മുടി നന്നായി വളരാന്‍ സഹായിക്കുന്നു. പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിയുടെ ഉറപ്പും വളര്‍ച്ചയും തിളക്കവും വര്‍ധിപ്പിക്കുന്നു.
മേല്‍പറഞ്ഞ പോഷകങ്ങളുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമീകൃതാഹാരം മുടിയുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്.
മുടി നന്നായി വളരാന്‍ മൂന്ന് ഭക്ഷണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് പലക് നാഗ്പാല്‍. പരിപ്പ്, വാല്‍നട്ട്, വീട്ടിലുണ്ടാക്കിയ തൈര് എന്നിവയാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിര്‍ദേശിച്ച മൂന്ന് ഭക്ഷണങ്ങള്‍.
അവ ഓരോന്നും എങ്ങനെയാണ് ആരോഗ്യകരമായ മുടിയുണ്ടാകാന്‍ സാഹായിക്കുന്നതെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. പരിപ്പ്, വാല്‍നട്ട്, തൈര് എന്നിവയുടെ ഗുണങ്ങളെക്കുറിച്ച് പലക് നാഗ്പാല്‍ വിശദമാക്കുന്നതിങ്ങനെ;
പരിപ്പ്
പ്രോട്ടീന്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ബി, സി എന്നിവ വലിയതോതില്‍ അടങ്ങിയ പദാര്‍ഥമാണ് പരിപ്പ്. മുടിയുടെ കേടുപാടുകളില്ലാതാക്കാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ബി, സി എന്നിവ മുടിയുടെ ആരോഗ്യവും വളര്‍ച്ചയും കൂട്ടുന്നു.
വാല്‍നട്ട്
ബയോട്ടിന്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാല്‍നട്ട്. ബയോട്ടിന്‍ മുടിയെ കരുത്തുറ്റതാക്കുന്നു. വിറ്റാമിനുകള്‍ മുടി പൊട്ടിപ്പോകുന്നത് തടയുന്നു. വിറ്റാമിന്‍ ഇ മുടിയുടെ കോശങ്ങളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ മുടിയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു.
തൈര്
വിറ്റാമിന്‍ ബി5, വിറ്റാമിന്‍ ഡി എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി5 മുടികൊഴിയുന്നത് തടയുന്നു. വിറ്റാമിന്‍ ഡി മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു.
Content Highlights: 3 Foods for Healthy Hair Growth
Published: 05 May 2025, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented