എപ്പോഴും അടുക്കളയിലുണ്ടാകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യഗുണങ്ങളാണ് ബീറ്റ്റൂട്ടിനുള്ളത്. വിറ്റാമിനുകളായ സി, എ, ബി 6 എന്നിവയും, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ് തുടങ്ങിവയെല്ലാം അടങ്ങിയതാണ് ഇത്. രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍.
ബീറ്റ്റൂട്ടില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടാനും ഗുണകരമാണ്.
Also Read
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും.നൈട്രേറ്റുകളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടും. ഇത് ഓര്‍മ്മക്കുറവിനുള്ള സാധ്യത കുറയ്ക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മത്തിന് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും. വിളര്‍ച്ചയുള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഗുണം ചെയ്യും. ഇരുമ്പിന്റെ മികച്ച കലവറയാണ് ബീറ്റ്റൂട്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Consume Beetroot Juice To Achieve These Amazing Health Benefits
Published: 27 Jun 2024, 09:06 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented