നമ്മള് കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ ദഹനത്തെയും ഉറക്കത്തെയും അത് ഹാനികരമായി ബാധിക്കാം. കിടക്കുന്നതിന് തൊട്ടുമുമ്പ് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കം നഷ്ടപ്പെടുത്തും. രാത്രി ചില പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
രാത്രി ഓറഞ്ച് കഴിക്കുന്നത് നല്ലതല്ല. ഇവയിലെ ആസിഡ് സാന്നിധ്യം ചിലര്‍ക്ക് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുപോലെ നാരങ്ങ കഴിക്കുന്നതും വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ നെഞ്ചെരിച്ചിലും സൃഷ്ടിക്കും.
Also Read
രാത്രി പപ്പായ കഴിക്കുന്നതും ചിലരില്‍ വയറ്റില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. രാത്രി കിവി കഴിക്കുന്നതും ചിലര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
രാത്രി അമിതമായി ചെറി കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. ഫൈബറിനാല്‍ സമ്പന്നമാണ് പേരയ്ക്ക. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത്, ചിലരില്‍ ദഹിക്കാന്‍ പ്രയാസമുണ്ടാകും. മാതളവും രാത്രി കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുന്നത് നല്ലതാണ്.
പൈനാപ്പിളും രാത്രി കഴിക്കുന്നതും നല്ലതല്ല. ഇത് നെഞ്ചരിച്ചിലിനും അസിഡിറ്റിയ്ക്കും കാരണമാകും. അതുപോലെ മാമ്പഴവും കിടക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് കഴിക്കരുത്. ഇതില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍, രാത്രി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
തണ്ണിമത്തന്‍ എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ്. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് കഴിക്കാന്‍ വളരെ നല്ലതാണ്. എന്നാല്‍ രാത്രി കിടക്കുന്നതിന് മുന്‍പ് ഇത് കഴിക്കുന്നത് ചിലരില്‍ അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമാകും. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍ കഴിക്കുന്നതാകും കൂടുതല്‍ നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: fruits to avoid before bedtime
Published: 09 Apr 2024, 08:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented