ഏതു പ്രായത്തിലും സുഹൃത്തുകളുടെ പിറന്നാള്‍ ആശംസകള്‍ ലഭിക്കുന്നതിന്റെ സന്തോഷം വേറെതന്നെയാണ്. 'ഹാപ്പി ബെര്‍ത്ത്‌ഡേയും' പേരും മാത്രം എഴുതിയ പ്ലെയിന്‍ കേക്കുകള്‍ ഫീൽഡ്  ഒഴിഞ്ഞിട്ട് കാലമേറെയായി. കസ്റ്റമൈസ്ഡ് കേക്കുകളുടെ യുഗത്തിൽ  പിറന്നാള്‍ ആശംസ നേർന്നുള്ള 500 രൂപ നോട്ടുകള്‍ നിറഞ്ഞ കസ്റ്റമൈസ്ഡ് കേക്ക് കിട്ടിയാലുള്ള ആനന്ദം എന്തായിരിക്കും.

To advertise here,

പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് നല്‍കിയ കേക്കിനുളളിലാണ് ഇരുപത്തിയൊമ്പത് 500 രൂപ നോട്ടുകളടങ്ങിയ ഈ സര്‍പ്രൈസ് ഒളിഞ്ഞിരിക്കുന്നത്. 500 രൂപ നോട്ടുകളുടെ കേക്ക് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്നു നല്‍കിയ കേക്ക് മുറിക്കുന്നതിനു മുമ്പ് 'ഹാപ്പി ബെര്‍ത്ത്ഡേ' എന്നെഴുതിയ ടാഗ് ഉയര്‍ത്തുമ്പോഴാണ്  യുവതി നോട്ടുകള്‍ കാണുന്നത്. 

നോട്ടുകള്‍ കേക്കില്‍ മുട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കുളളിലാണ് നോട്ടുകള്‍ അടുക്കി വെച്ചിരുന്നത്. ഒന്നിനു പുറകേ ഒന്നായി വരുന്ന നോട്ടുകള്‍ എത്ര രൂപയുണ്ടാകുമെന്നും സമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം 47 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തിക്കഴിഞ്ഞു. ഇതുപോലുളള സുഹൃത്തുക്കള്‍ വേണമെന്നും വ്യാജ നോട്ടുകളായിരിക്കാം ഇതെന്നും കമന്റുകളുണ്ട്.