ഒരു ദിവസത്തിന്റെ തുടക്കത്തില്‍ നമ്മള്‍ ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രാതല്‍. എന്തെങ്കിലും കഴിക്കല്‍ അല്ല പ്രഭാതഭക്ഷണം. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ നമ്മെ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമായിരിക്കണം രാവിലെ കഴിക്കുന്നതെന്നതും പ്രധാനമാണ്. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
രാവിലെ സിറീലുകള്‍ കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേര്‍ത്ത സിറീലുകള്‍ കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് രാവിലെ വെറും വയറ്റില്‍ അവ കഴിക്കുന്നതും ഒഴിവാക്കണം. ഇവ കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമായേക്കും,
Also Read
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ എരിവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കും അതിനാല്‍ ഇവ രാവിലെ ഒഴിവാക്കുന്നത് പരമാവധി ഒഴിവാക്കാം.
കേക്കുകളും പേസ്ട്രികളും പലരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്.അനാരോഗ്യകരമായ കൊഴുപ്പുകള്‍, ശുദ്ധീകരിച്ച ധാന്യങ്ങള്‍, പഞ്ചസാര എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകും. അതിനാല്‍ ഇതൊഴിവാക്കണം,
ദഹനത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളാണ് എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുകള്‍. ഇവയും രാവിലെ കഴിക്കുന്നത് നിര്‍ത്തുക.പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കരുത്. പഴച്ചാറുകളിലും പഞ്ചസാര അമിതമായി കാണപ്പെടുന്നു. അതിനാല്‍ ഇവയും രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലതാണ്. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റി വരുത്തുവെയ്ക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: foods to avoid empty stomach
Published: 29 May 2024, 09:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented