നല്ല പഴുത്ത മാങ്ങയുടെ മണമാകും കേരളത്തിലെ പല അടുക്കളകൾക്കുമിപ്പോൾ. മാങ്ങാ അച്ചാര്‍, മാങ്ങാ ജ്യൂസ്, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ സര്‍വ്വത്ര മാങ്ങ മയമാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച് കുറച്ചു കുറച്ചായി കഴിക്കാനാകുന്ന മാംഗോ സോർബറ്റ് റെസിപ്പി പരീക്ഷിച്ചലോ? വെറും മൂന്ന് ചേരുവകൾ മാത്രം മതി ഇതിന്.

To advertise here,

 ചേരുവകൾ

മധുരമുള്ള പഴുത്ത മാങ്ങാ- 2 എണ്ണം 
മധുരത്തിനായി- മേപ്പിള്‍ സിറപ്പ്- 1/4 കപ്പ് / തേന്‍- 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്- 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ മാങ്ങ കഷ്ണങ്ങളാക്കി അരിഞ്ഞ ശേഷം തണുക്കുമ്പോള്‍ ഒട്ടിപ്പിടിക്കാത്ത തരത്തില്‍ ക്രമീകരിച്ച് ബട്ടർ പേപ്പറിലോ പാച്ച്‌മെന്റ് പേപ്പറിലോ നിരത്തി 2-3 മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിക്കാം. മാങ്ങാ കഷ്ണങ്ങള്‍ തണുത്തുറയുന്നതാണ് പരുവം. 

തണുത്തുറഞ്ഞ മാങ്ങാ ചെറു കഷ്ണങ്ങളാകുന്ന വരെ മിക്സിയിൽ അടിച്ചെടുക്കാം. ഇതിലേക്ക് തേനും നാരങ്ങാ നീരും ചേര്‍ക്കാം. മിശ്രിതം സ്മൂത്താകുന്നതുവരെ അടിച്ചെടുക്കാം. 

ഇത് എയര്‍ടൈറ്റ് കണ്ടൈനറിലാക്കി അടുത്ത രണ്ട് മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിക്കാം. മാംഗോ സോർബറ്റ് റെഡി. രണ്ട് മണിക്കൂറിന് ശേഷം ഗ്ലാസിലോ ബൗളിലോ വിളമ്പാവുന്നതാണ്. സ്‌കൂപ്പ് ചെയ്യാനാകുന്നില്ലെങ്കില്‍ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത ശേഷം സാധാരണ അന്തരീക്ഷത്തില്‍ കുറച്ച് മിനിറ്റുകള്‍ വെച്ച ശേഷം കഴിക്കാവുന്നതാണ്. 

മധുരമുള്ളതും പഴുത്തതുമായ മാങ്ങ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. പുതിയ രുചി പരീക്ഷിക്കാനായി ഒരു നുള്ള് ഉപ്പും ചേര്‍ക്കാവുന്നതാണ്.

placeholder
മാംഗോ സോർബറ്റ്