വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളുടെ ലിസ്റ്റുമായി കടയിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങാനിരിക്കെ പലപ്പോഴും ഏറ്റവുമൊടുവിലായി സഞ്ചിയിലെത്തുന്ന ഇനമായിരുന്നു മല്ലിയില. എന്നാൽ ആളുകൾ വൈവിധ്യമേറിയ വിഭവങ്ങൾ തയ്യാറാക്കാൻ തുടങ്ങിതിൽപ്പിന്നെ മല്ലിയിലയുടെ തലവര മാറിത്തുടങ്ങി.
ഒരു കാലത്ത് സൗജന്യമായി ലഭിച്ചിരുന്ന മല്ലിയില 2025-ൽ ഇന്ത്യയിലെ ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ഇലയായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സീറോ-സ്റ്റോക്ക് ഫ്രഷ് കൊമേഴ്സ് സ്റ്റാർട്ടപ്പായ ഹാൻഡ്പിക്ക്ഡ് (Handpickd)-ലെ കസ്റ്റമർ ഡാറ്റ അനുസരിച്ച്, 2025-ൽ ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ഇനമാണ് മല്ലിയില.
ഈ ഡാറ്റ അനുസരിച്ച്, മല്ലിയിലയും മുളകുമടങ്ങിയ കോംബോ 24,000-ത്തിൽ അധികം ഓർഡറുകൾ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ തവണ റീ-ഓർഡർ ചെയ്യപ്പെട്ട ഇനങ്ങളിൽ ഒന്നായി മല്ലിയില മാറുകയും ചെയ്തു.
ഒരാഴ്ചവരെ ഉപയോഗിക്കാനായി പച്ചക്കറികളും മറ്റും വാങ്ങുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, ഭക്ഷണം തയ്യാറാക്കുന്നതിന് മണിക്കൂറുകൾ മുമ്പോ മിനിറ്റുകൾക്ക് മുമ്പോ സാധനങ്ങൾ ഓർഡർ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഈ സാഹചര്യത്തിൽ മാസങ്ങളോളം ഫ്രിഡ്ജിൽ കിടക്കേണ്ടി വരുന്ന അവസ്ഥ ഇപ്പോൾ മല്ലിയിലയ്ക്കില്ലെന്നുതന്നെ പറയാം.
ഭക്ഷ്യ വിതരണ ആപ്പുകളുടെ വളർച്ചയും ഫ്രഷ് ആയ ഉത്പ്പന്നങ്ങൾക്കുള്ള ആവശ്യകതയുമാണ് ഇതിന് ആക്കംകൂട്ടിയത്. സാധനം വാങ്ങുന്നതിലുള്ള മാറ്റമാണ് മല്ലിയിലയെ പച്ചപിടിക്കാൻ സഹായിച്ചത്. ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട മറ്റ് പച്ചക്കറികളും പഴങ്ങളും ഏതെല്ലാമാണെന്ന് നോക്കാം.
തക്കാളിയും ഏറ്റവും കൂടുതൽ റീ-ഓർഡർ ചെയ്യപ്പെട്ട ഇനങ്ങളിൽ ഉൾപ്പെടുന്നു. ഇഞ്ചി, കാപ്‌സിക്കം, ചുരയ്ക്ക, കോളിഫ്‌ളവർ, ഉള്ളി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. അവക്കാഡോ, കാപ്‌സിക്കം പോലുള്ള ഉത്പ്പന്നങ്ങളുടെയും ഓർഡറുകളിലും വർധനവുണ്ട്.
വാഴപ്പഴം, പ്രധാനമായും റോബസ്റ്റയ്ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. പാക്കേജ് ചെയ്ത പാനീയങ്ങളെ അപേക്ഷിച്ച് ഫ്രഷ് ഇളനീരിനും ആവശ്യക്കാരേറിയിരിക്കുകയാണ്.
ഡാറ്റയനുസരിച്ച്, ഫ്രഷ് ഭക്ഷണങ്ങളുടെ ഉപയോഗത്തിൽ ഗുരുഗ്രാം ആണ് മുന്നിൽ. 590,149 ഓർഡറുകളോടെയാണ് ഗുരുഗ്രാം മുന്നിലെത്തിയത്. നോയിഡ, ബെംഗളൂരു പോലുള്ള മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വരെ കൂടുതലാണിത് എന്ന് ഹാൻഡ്പിക്ക്ഡിന്റെ കണക്കുകൾ പറയുന്നു.
Content Highlights: Discover how coriander, once a freebie, became India`s most ordered vegetable in 2025. Learn about consumer trends and popular fresh produce orders.
Published: 15 Jan 2026, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented