രീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് വെള്ളം. വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്.  അതിലൊന്നാണ് തണുത്ത വെള്ളം കുടിച്ചാല്‍ തടിവെക്കുമെന്നത്. ഇത് ശരിയാണോ? തണുത്തവെള്ളം കുടിക്കുന്നത് തടികൂടാന്‍ കാരാണമാകുമെന്ന് പറയുന്നതില്‍ എത്രത്തോളം വസ്തുതയുണ്ട്? ഇക്കാര്യം വിശദമാക്കിക്കൊണ്ട് അടുത്തിടെ ക്ലിനിക്കല്‍ ന്യുട്രീഷ്യനിസ്റ്റായ അമിത ഗാഡ്രെ രംഗത്തുവന്നിരുന്നു. തണുത്ത വെള്ളം കുടിച്ചാല്‍ തടിവെക്കുമെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. 

To advertise here,

പൂജ്യം കലോറിയുള്ള വെള്ളം, ശരീരം ഹൈഡ്രേറ്റഡായിരിക്കാന്‍ സാഹായിക്കുന്നു. ഭാരം കുറയാനും നല്ലതാണ്. ശരീരത്തില്‍ ജലാംശം കുറയുന്നത് മെറ്റബോളിസം കുറയ്ക്കുകയും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. 

എന്നാല്‍ തണുത്തവെള്ളം കുടിക്കുന്നത് പലപ്പോഴും ദഹനപ്രക്രിയയെ ബാധിക്കുന്നു. ചെറുചൂടുള്ള വെള്ളം കുടിക്കുന്നതാണ് ദഹനത്തിന് നല്ലത്. തണുത്ത വെള്ളത്തിന്റെ നിരന്തരമായ ഉപയോഗം പ്രശ്‌നമാണ്. തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് പുറമെ ചിലര്‍ക്ക് തൊണ്ടവേദനയും തലവേദനയുമെല്ലാം ഉണ്ടാകാന്‍ കാരണമാകാറുണ്ട്. 

വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  • ദിവസവും എട്ട് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുക. വെള്ളം അല്‍പനേരം വായില്‍ വെച്ചശേഷം പതിയെ ഇറക്കണം. എങ്കിലേ വെള്ളം ഉമിനീര്‍ ഗ്രന്ഥിയുമായി ചേര്‍ന്ന് ആല്‍ക്കലൈന്‍ ആയി മാറൂ. ഇത് വയറ്റിലെ ആസിഡ് നില കൃത്യമായി നിലനിര്‍ത്തും.
  • ആഹാരത്തിന് തൊട്ടുമുന്‍പും ആഹാരത്തിനൊപ്പവും അധികം വെള്ളം കുടിക്കരുത്. അധികവെള്ളം വയറ്റിലെ ദഹനരസത്തെ നേര്‍പ്പിക്കും. ഇത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. 
  • കുളിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളംകുടിക്കുന്നത് ശീലമാക്കിയാല്‍ രക്തസമ്മര്‍ദം കുറയ്ക്കാം. ഈ വെള്ളം രക്തക്കുഴലുകളെ നേര്‍പ്പിക്കുകയും ശരീരത്തിലെ സോഡിയത്തിന്റെ അളവും നിലനിര്‍ത്തുകയും ചെയ്യുന്നു. 
  • ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളപ്പോള്‍ അധികം വെള്ളംകുടിക്കുന്നത് രോഗശമനത്തിന് ആക്കംകൂട്ടും. വയറുവേദന, വയറെരിച്ചില്‍, വയറുവീക്കം, ക്ഷീണം, അമിതവിശപ്പ്, രക്തസമ്മര്‍ദം, മലബന്ധം തുടങ്ങിയവ ചെറുക്കാന്‍ കൃത്യമായ വെള്ളംകുടി സഹായിക്കും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും എട്ട് ഗ്ലാസ് വെള്ളം എന്നതിന് പകരം 10 ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
  • വളരെ തെളിഞ്ഞ മൂത്രം അമിതവെള്ളംകുടിയുടെ ലക്ഷണമാണ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളമായി വെള്ളംകുടിച്ചുകൊണ്ടിരുന്നാല്‍ ശരീരത്തിലെ സോഡിയംനില താഴാം.
  • ധാരാളം വെള്ളം കുടിച്ചയുടന്‍ തന്നെ അത് മൂത്രമായി പുറത്തുപോയാല്‍ ശ്രദ്ധിക്കണം. ഒരുമണിക്കൂറിനിടെ ശരീരത്തിലെത്തിയ പോഷകങ്ങളൊന്നും ആഗിരണം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇതിലൂടെ മനസ്സിലാക്കാം. വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ ഈ പ്രശ്നം ഒഴിവാക്കാം.