രാവിലെ ചായ കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഇതില്‍ നിന്ന് വ്യത്യസ്തമായി കാപ്പി കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരുമുണ്ട്. രണ്ടായാലും ദിവസം മുഴുവന്‍ ഉന്മേഷം പകരാന്‍ ഇത് നമ്മെ സഹായിക്കും. ഇപ്പോഴിതാ, ചായ ഫാന്‍സിന് അല്‍പ്പം നിരാശയുണ്ടാക്കിയേക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. ദിവസവും കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷത്തിനൊപ്പം ദീര്‍ഘായുസ് കൂടി ലഭിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
ജേണല്‍ ഓഫ് ന്യൂട്രീഷ്യന്‍ എന്ന പിയര്‍ റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കാപ്പി മനുഷ്യര്‍ക്ക് ദീര്‍ഘായുസ് പ്രദാനം ചെയ്യുന്നുവെന്ന കണ്ടെത്തലുള്ളത്. യുഎസ്സിലെ മസാച്യുസെറ്റ്സിലുള്ള ടഫ്റ്റ്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഫാങ് ഫാങ് ഴാങ്ങിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കാപ്പിയുടെ ഉപഭോഗവും യുഎസ്സിലെ മുതിര്‍ന്നവരിലെ മരണനിരക്കും തമ്മിലുള്ള ബന്ധം കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
Don't Miss: നിങ്ങളുടെ ശരീരഗന്ധമാണോ സുഹൃത്തിനെ തീരുമാനിക്കുന്നത്? രസകരമായ ബന്ധം കണ്ടെത്തി പഠനം
ദിവസവും കാപ്പി കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പഞ്ചസാരയും പൂരിത കൊഴുപ്പടങ്ങിയ ക്രീം പോലുള്ളവയോ കാപ്പിയില്‍ ചേര്‍ക്കാന്‍ പാടില്ല. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നതാണ് മരണസാധ്യത കുറയ്ക്കുന്നത്. ദിവസം മൂന്ന് കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നതുകൊണ്ട് അധികമായി യാതൊരു ഗുണവുമുണ്ടാകില്ലെന്നും പഠനം പറയുന്നു.
ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണങ്ങളെ പ്രതിരോധിക്കാന്‍ കാപ്പിക്ക് കഴിയും. അതേസമയം കട്ടന്‍ കാപ്പിയില്‍ പഞ്ചസാരയും ക്രീമും ചേര്‍ക്കുന്നത് ഈ ഗുണങ്ങളെ ഇല്ലാതാക്കുമെന്ന് പഠനത്തില്‍ ഊന്നിപ്പറയുന്നു.
Also Read: 'ഞങ്ങളും ഹാപ്പിയാണ്'; ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്കും സന്തോഷത്തിന് ഒട്ടും കുറവില്ലെന്ന് പഠനം
20 വയസിന് മുകളിലുള്ള 46,332 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ കാപ്പികുടി ശീലങ്ങളും മരണനിരക്കുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. കാപ്പിയിലെ കഫീനിന്റെ അളവ്, പഞ്ചസാരയുടെ അളവ്, പൂരിത കൊഴുപ്പിന്റെ അളവ് എന്നിവയും പരിഗണിച്ചു. മനുഷ്യര്‍ക്ക് ഗുണകരമായ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളും കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ജീവിതം ദീര്‍ഘകാലം നല്‍കാനും സഹായിക്കുന്നത്.
Content Highlights: Study says coffee might help you live longer, if you watch the additives
Published: 26 Jun 2025, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented