മികച്ച ചായ ഏതെന്ന് ചോദിച്ചാൽ ഓരോ ചായ പ്രേമിയുടേയും ഉത്തരം പലതായിരിക്കാം. എന്നാൽ ചായ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്നവരും നിരവധിയാണ്. അധികമാരും ചായയിൽ പരീക്ഷിച്ചുകേൾക്കാത്ത രണ്ട് ചേരുവകൾ ശുപാർശ ചെയ്യുകയാണ് സെലിബ്രിറ്റി ഷെഫായ രൺവീർ ബ്രാർ.
അച്ഛന്‍ തയ്യാറാക്കുന്ന സിഗ്നേച്ചർ ചായയുടെ ചേരുവയാണ് പോഡ്കാസ്റ്റർ റൺവീർ അലഹാബാദിയുമായുള്ള സംഭാഷണത്തിൽ റൺവീർ പങ്കുവെച്ചത്. രുചിയേറിയ ചായ അച്ഛനാണ് വീട്ടിൽ ഉണ്ടാക്കുന്നതെന്ന് രൺവീർ പറയുന്നുണ്ട്. 'പാചകക്കുറിപ്പ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം രണ്ട് തവണ പാൽ ചേർക്കാറുണ്ട്'- റൺവീർ തമാശരൂപേണ പറഞ്ഞു.
കാലാവസ്ഥയ്ക്ക് അനുസരിച്ച് രൺവീറിൻ്റെ അച്ഛനുണ്ടാക്കുന്ന ചായയുടെ ചേരുവകൾ മാറും. വേനൽക്കാലത്ത് അദ്ദേഹം പെരുംജീരകം ഉപയോഗിക്കുമ്പോൾ, തണുപ്പുകാലത്ത് ഇരട്ടിമധുരം(Liquorice) ആണ് ചേർക്കുന്നത്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ
ഏത് ചേരുവയും മിതമായി ഉപയോഗിക്കേണ്ടതുണ്ട്. രണ്ട് കപ്പ് ചായയ്ക്ക് ഏകദേശം കാൽ ടീസ്പൂൺ ഇരട്ടിമധുരം ധാരാളമാണ്. അമിതമായാൽ മധുരം കൂടി പോവുകയോ അല്ലെങ്കിൽ നേരിയ കയ്പ്പ് അനുഭവപ്പെടുകയോ ചെയ്യാം. പെരുംജീരകവും അധികമായാൽ ചായയുടെ രുചി പാടെ ഇല്ലാതാകും.
ഉയർന്ന രക്തസമ്മർദ്ദമുള്ളവരും വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഇരട്ടിമധുരത്തിൻ്റെ ഉപയോഗം കുറയ്ക്കുന്നതാണ് ഉചിതം.
Content Highlights: Discover Chef Ranveer Brar`s father`s unique tea recipe, including seasonal ingredients like fennel and liquorice for perfect body balance.
Published: 14 Nov 2025, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented