ശരീരത്തിന് വളരെ പ്രധാനപ്പെട്ടൊരു ധാതുവാണ് കാത്സ്യം. ശരീരത്തില്‍ കാത്സ്യം കുറയുന്നത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം ക്ഷയിപ്പിക്കും. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് പാല്‍. ഇതില്‍ വിറ്റാമിന്‍ ഡിയും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് ഗുണം ചെയ്യും.ചിയാ വിത്ത് കുതിര്‍ത്ത വെള്ളത്തിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഇവയും കുടിക്കാം.  

ഓറഞ്ചില്‍ വിറ്റാമിന്‍ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. യോഗട്ട് സ്മൂത്തി കുടിക്കാനും ശ്രദ്ധിക്കാം. ഇതും കാത്സ്യത്തിന്റെ നല്ലൊരു കലവറയാണ്.

ബദാമിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും.സോയാ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കാത്സ്യത്തിന്റെ കുറവിന് ഇതും നല്ലൊരു പരിഹാരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)