അരച്ചും പൊടിച്ചും ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ പഴങ്ങളും പച്ചക്കറികളും പോലുള്ളവ അരക്കുന്നതും ജ്യൂസാക്കുന്നതും പോഷകമൂല്യം കുറയ്ക്കുമെന്ന് ചിലർ കരുതുന്നുണ്ട്. അരയ്ക്കുമ്പോഴുണ്ടാകുന്ന ചൂട് പോഷകമൂല്യം ഇല്ലാതാക്കുമെന്നാണ് പലരുടേയും ധാരണ. മറ്റുചിലർ ഇത് ഭക്ഷണം ദഹിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും എളുപ്പമാക്കുന്നുവെന്ന് വാദിക്കുന്നു. ന്യൂട്രീഷനിസ്റ്റായ അമിതാ ഗാദ്രേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഈ സംശയത്തെ വിശദീകരിക്കുന്നുണ്ട്.
ഭക്ഷണം പൊടിക്കുമ്പോഴും മിക്സ് ചെയ്യുമ്പോഴും എന്താണ് സംഭവിക്കുന്നത്?
പൊടിക്കുന്നതും മിക്സ് ചെയ്യുന്നതും ഭക്ഷണത്തെ ചെറിയ കണികകളാക്കി മാറ്റുന്നു. ഇത് ചവയ്ക്കാനും ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും എളുപ്പമാക്കുന്നു. ദഹനപ്രശ്നങ്ങൾ ഉള്ളവർക്കോ വേഗത്തിൽ ഭക്ഷണം കഴിക്കേണ്ടവർക്കോ ഇത് വളരെ ഉപകാരപ്രദമാണ്. എന്നാൽ, ചില പോഷകങ്ങളെ വായുവും ചൂടും ബാധിച്ചേക്കാം.
പൊടിക്കുന്നതിന്റെയും മിക്സ് ചെയ്യുന്നതിന്റെയും ഗുണങ്ങൾ
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ തുടങ്ങിയ മാക്രോന്യൂട്രിയന്റുകൾ പൊടിക്കുമ്പോഴോ മിക്സ് ചെയ്യുമ്പോഴും മാറ്റം സംഭവിക്കുന്നില്ല. ഇത് പോഷകങ്ങൾ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും എളുപ്പമാക്കുന്നുവെന്ന് ആമിത ഗദ്രേ പറയുന്നു.
പൊടിക്കുന്നതിന്റെയും മിക്സ് ചെയ്യുന്നതിന്റെയും കുഴപ്പങ്ങൾ
പൊടിക്കുന്നതും മിക്സ് ചെയ്യുന്നതും ചില ഭക്ഷണങ്ങളിലെ വിറ്റാമിൻ സി, ബി കോംപ്ലക്സ് തുടങ്ങിയ ചില പോഷകങ്ങളെ ഇല്ലാതാക്കിയേക്കാം. ഉദാഹരണത്തിന്, പഴങ്ങൾ ജ്യൂസായി കഴിക്കുന്നതിനേക്കാൾ ഉചിതം മുഴുവനായി കഴിക്കുന്നതാണ്. എന്നാൽ, പഴങ്ങൾ പ്രോട്ടീൻ സപ്ലിമെന്റുകളുമായി മിക്സ് ചെയ്യുന്നത് 'ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിനേക്കാൾ മികച്ചതാണുതാനും' വീഡിയോയിൽ പറയുന്നുണ്ട്.
പോഷകങ്ങൾ നഷ്ടമാകുന്നത് എങ്ങനെ കുറയ്ക്കാം
- കഴിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം അരയ്ക്കാം.
- വേഗതയിലും ദീർഘനേരവും മിക്സ് ചെയ്യുന്നത് ഒഴിവാക്കാം.
- സ്മൂത്തികൾ എയർടൈറ്റ് പാത്രങ്ങളിൽ/ കുപ്പികളിൽ സൂക്ഷിക്കാം.
Content Highlights: Does blending or grinding food reduce nutrients?
Published: 14 Aug 2025, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented